ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഒറ്റ ദിവസം കൊണ്ട് 115 രൂപ വരെയെത്തി തക്കാളി വില

മൂവാറ്റുപുഴ: ഏകദിനത്തിൽ സെ‍ഞ്ചറി അടിച്ച് തക്കാളി. ഒറ്റ ദിവസം കൊണ്ട് കിലോഗ്രാമിന് 60ൽ നിന്ന് 115 രൂപ വരെയായി തക്കാളി വില ഉയർന്നതോടെ ചുവന്നു തുടുത്ത തക്കാളി കാണുമ്പോൾ കണ്ണു നിറയുന്ന സ്ഥിതിയായി.

ചില്ലറ വില 120 മുതൽ 125 വരെയായി ഉയർന്നേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസം 60 മുതൽ 70 രൂപ വരെയായിരുന്നു തക്കാളിയുടെ മൊത്ത വില. ഇതാണ് ഒറ്റ ദിവസം കൊണ്ട് 100 കടന്നു കുതിക്കുന്നത്.

ആന്ധ്രയിലെ കുർണൂൽ, ചിറ്റൂർ, വിജയവാഡ എന്നിവിടങ്ങളിൽ തക്കാളിയുടെ ചില്ലറ വിൽപന കിലോഗ്രാമിനു 100 രൂപയായി. ഇവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു കൂടുതൽ തക്കാളി എത്തുന്നത്.

മൊത്തവ്യാപാര വിപണികളിലേക്കു വരവു കുറഞ്ഞതാണ് വിലയിൽ അസാധാരണ വർധന സൃഷ്ടിച്ചത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മൊത്തവ്യാപാര മാർക്കറ്റിൽ പോലും ഏതാനും ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് മൊത്തവ്യാപാരികൾ പറഞ്ഞു.

വിളവു കുറഞ്ഞതും മഴപ്പേടിയിൽ തക്കാളി കർഷകർ ഉൽപാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നു തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം തക്കാളിക്ക് 50 രൂപയായിരുന്നു വില.

വില ഉടനൊന്നും കുറയാൻ സാധ്യതയില്ലെന്നാണു വ്യാപാരികൾ നൽകുന്ന സൂചന.

X
Top