
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍പറേറ്റ് വായ്പകള്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 14-15 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന രണ്ട് വര്‍ഷത്തെ വര്‍ധന ശരാശരി 12 ശതമാനമാകുമെന്നും ബാങ്ക് എക്‌സിക്യുട്ടീവ് ബുധനാഴ്ച പറഞ്ഞു.
ശേഷി ഉപയോഗപ്പെടുത്തല്‍, വര്‍ക്കിംഗ് കാപിറ്റല്‍ ആവശ്യകത, ബോണ്ടുകളില്‍ നിന്നും വായ്പകളിലേയ്ക്കുള്ള ചായ് വ് എന്നിവയാണ് കോര്‍പറേറ്റ് വായ്പകളുയര്‍ത്തുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സ്വാമിനാഥന്‍ ജാനകിരാമന്‍ പറയുന്നു.
ജൂലൈ -സെപ്തംബര്‍ പാദത്തില്‍ 21 ശതമാനം കോര്‍പറേറ്റ് വായ്പകള്‍ നല്‍കാന്‍ ബാങ്കിന് സാധിച്ചിരുന്നു. കോര്‍പറേറ്റ് വായ്പകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് വളര്‍ച്ചയുണ്ട് എന്ന് പറയാനാകില്ലെന്ന് സ്വാമിനാഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ടെലികോ, ഊര്‍ജ്ജം, ഗതാഗതം എന്നീ മേഖലകളിലാണ് വായ്പകള്‍ക്ക് കൂടുതല്‍ ഡിമാന്റുള്ളത്.
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള വായ്പകളും മെച്ചപ്പെടുന്നുണ്ട്. അതേസമയം ഡെപ്പോസിറ്റുകള്‍ കുറയുന്നതില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്വാമിനാഥന്‍ പറഞ്ഞു.
എസ്ബിഐയുടെ ക്രെഡിറ്റ്-ഡെപോസിറ്റ് റേഷ്യോ 65 ശതമാനമാണെന്നും അതുകൊണ്ടുതന്നെ ബാങ്കിന് പണലഭ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






