കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

ജെറോം പവലിനെ പുറത്താക്കില്ലെന്ന്‌ ട്രമ്പ്, ഫെഡ് റിസര്‍വ് സന്ദര്‍ശിച്ചു

വാഷിങ്ടണ്‍: രണ്ട് ചരിത്രപ്രധാനമായ കെട്ടിടങ്ങളുടെ 2.5 ബില്യണ്‍ ഡോളറിന്റെ നവീകരണത്തെ വിമര്‍ശിക്കുകയും പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനൊപ്പം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിനൊപ്പം യുഎസ് സെന്‍ട്രല്‍ ബാങ്കില്‍ സന്ദര്‍ശനം നടത്തി. പവലിനെതിരെ അവഹേളനപരമായ പരാമര്‍ശം നടത്തി ഒരാഴ്ച തികയും മുന്‍പാണിത്.

ഇതോടെ രണ്ട് ദശാബ്ദത്തിനിടയില്‍ ഫെഡറല്‍ റിസര്‍വ് സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റായി ട്രമ്പ് മാറി.

ജെറോം പവലിനെ പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ട്രമ്പ് ചെലവുകള്‍ ഗണ്യമായി കുറയ്ക്കണമെന്നാവര്‍ത്തിച്ചു. ഇത് അദ്ദേഹത്തിന്റെ മുന്‍നിലപാടില്‍ നിന്നുള്ള മാറ്റമാണ്. പവല്‍ സ്ഥാനമൊഴിയണമെന്ന് നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കെട്ടിട നവീകരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും പലിശ നിരക്ക് 3 ശതമാനം കുറയ്ക്കണമെന്നുമാണ് ഇപ്പോഴത്തെ നിലപാട്. “എത്രയും വേഗം ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് ഗണ്യമായി കൂടുതലാണ്. പക്ഷേ, നല്ല വശത്ത്, നമ്മുടെ രാജ്യം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. എന്തും താങ്ങാന്‍ കഴിയും.” അദ്ദേഹം കുറിച്ചു.

വെളുത്ത ഹാര്‍ഡ് തൊപ്പികള്‍ ധരിച്ച് മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിലൂടെ നടന്ന ട്രംപും പവലും മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.. ഒരു ഫെഡറല്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിനുള്ള അമിതമായ ചെലവ് എന്ന് ട്രംപ് വിശേഷിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ പവല്‍ നിഷേധാത്മകമായി തലയാട്ടി.

നവീകരണച്ചെലവ് ‘3.1 ബില്യണ്‍ ഡോളര്‍’ എത്തിയെന്ന് ട്രംപ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.

X
Top