ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

സൊമാറ്റോയിലെ 2.4 ശതമാനം ഓഹരികൾ വിറ്റഴിച്ച് ടൈഗർ ഗ്ലോബൽ

മുംബൈ: സൊമാറ്റോയുടെ 184,451,928 ഓഹരികൾ വിറ്റഴിച്ചതായി നിക്ഷേപകരായ ടൈഗർ ഗ്ലോബൽ ഓഗസ്റ്റ് 4 ന് അറിയിച്ചു. ഫുഡ് ഡെലിവറി അഗ്രഗേറ്ററിന്റെ ഒരു വർഷത്തെ ലോക്ക്-ഇൻ പിരീഡ് ജൂലൈ 23-ന് അവസാനിച്ചതിന് ശേഷമാണ് വില്പന നടന്നത്. കൂടാതെ, കഴിഞ്ഞ ദിവസം ക്യാബ് അഗ്രഗേറ്ററായ ഉബറും കമ്പനിയിലെ അതിന്റെ മുഴുവൻ ഓഹരിയായ 7.78 ശതമാനം ഓഹരികൾ വിറ്റിരുന്നു.

ടൈഗർ ഗ്ലോബലിന് സോമാറ്റോയുടെ ഓഹരി മൂലധനത്തിന്റെ 5.11 ശതമാനം വരുന്ന 403,328,300 ഓഹരികളുണ്ടായിരുന്നു, എന്നാൽ വില്പനയ്ക്ക് ശേഷം സോമറ്റോയിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം 2.77 ശതമാനമായി കുറഞ്ഞു. അതേസമയം വ്യാഴാഴ്ച സൊമാറ്റോയുടെ ഓഹരികൾ 2.26 ശതമാനം ഉയർന്ന് 56.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top