കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

രണ്ട് വര്‍ഷത്തില്‍ 36,400 ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് തൊഴില്‍ നഷ്ടമായി

ന്യൂഡല്‍ഹി: ലേഓഫ് ഡോട്ട് എഫൈ്വഐ (layoff.fyi)യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍, ഇന്ത്യയില്‍ 36,400-ലധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ലിഡോ ലേണിംഗ്, സൂപ്പര്‍ ലേണിംഗ്,ഗോനട്ട്‌സ് എന്നിവയുള്‍പ്പടെ ഒന്‍പ് കമ്പനികള്‍ തങ്ങളുടെ 100% തൊഴിലാളികളെയും പിരിച്ചുവിട്ടു.ഗോമെക്കാനിക്ക്,ഫെബിള്‍കെയര്‍,എംഫിന്‍ തുടങ്ങിയ അഞ്ച് കമ്പനികളില്‍ 75 ശതമാനം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ടെക് മേഖലയിലെ തൊഴില്‍ വെട്ടിക്കുറവ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റാണ് ലേഓഫ് ഡോട്ട് എഫൈ്വഐ. 4,000 പേരെ പിരിച്ചുവിട്ട ബൈജൂസാണ് ജീവനക്കാരുടെ എണ്ണം കുറച്ച പ്രമുഖ കമ്പനി. 2021 ജനുവരിയില്‍ 1800 പേരെ ഒഴിവാക്കിയ കമ്പനി ഈയിടെ 300 ജീവനക്കാര്‍ക്ക് കൂടി യാത്രയയപ്പ് നല്‍കി.

പൈസബസാര്‍ 1500 ജീവനക്കാരെ അഥവാ 50 ശതമാനം തൊഴില്‍ ശക്തിയാണ് തെറിപ്പിച്ചത്. 2800 പേര്‍ സ്വിഗ്ഗി വിട്ടപ്പോള്‍ എതിരാളിയായ സൊമാട്ടോയില്‍ 1240 പേരാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. ഓല 2400 പേര്‍ക്കും നോട്ടീസ് നല്‍കി.

ആഗോളതലത്തില്‍ 9,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഈയിടെ തയ്യാറായിരുന്നു. അതിന് മുന്‍പ് 18000 പേര്‍ക്ക് ആമസോണില്‍ ജോലി നഷ്ടമായി. മറ്റ് കമ്പനികള്‍ 1.5 ലക്ഷം ആഗോള തൊഴില്‍ ശക്തിയാണ് കുറച്ചത്.

X
Top