ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

കുര്യന്‍ ബ്രദേഴ്‌സ്: സിലിക്കണ്‍ വാലിയിലെ മലയാളി വിപ്ലവം

സാങ്കേതിക രംഗത്തെ മുന്‍നിര കമ്പനികളില്‍ ഭൂരിഭാഗവും യുഎസ് കേന്ദ്രീകരിച്ചാണെങ്കിലും അവയുടെ നേതൃനിരയില്‍ ശക്തമായ മലയാളി സാന്നിധ്യമുണ്ട്. കോട്ടയം സ്വദേശികളും ഇരട്ട സഹോദരന്മാരുമായ തോമസ് കുര്യനും ജോര്‍ജ് കുര്യനുമാണ് ആ നിരയില്‍ ഏറ്റവും ശ്രദ്ധേയരായുള്ളത്. ഗൂഗിളിന്റെ ക്ലൗഡ് വിഭാഗം മേധാവിയാണ് തോമസ് കുര്യന്‍. ജോര്‍ജ് കുര്യന്‍ മറ്റൊരു മുന്‍നിര ക്ലൗഡ് കമ്പനി നെറ്റ്ആപ്പിന്റെ സിഇഒയും. ഒരേ രംഗത്ത് മത്സരിക്കുന്ന രണ്ട് ആഗോള കമ്പനികളെ നയിക്കുന്നത് മലയാളി ഇരട്ട സഹോദരങ്ങളെന്ന കൗതുകം. വിദ്യാഭ്യാസ കാലത്ത് മദ്രാസ് ഐഐടിയില്‍ പ്രവേശനം നേടിയതുമുതല്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുകയും സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎ നേടുകയും ചെയ്ത ഇരട്ട സഹോദരങ്ങളുടെ പാതകള്‍ അതിശയകരമാംവിധം സമാന്തരമായിരുന്നു. എന്നാല്‍ കരിയറിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ ജോര്‍ജ്ജ് ഒറാക്കിളില്‍ നിന്ന് മക്കിന്‍സിയിലേക്ക് മാറുന്ന സമയത്ത് തോമസ് മക്കിന്‍സി വിട്ട് ഒറാക്കിളില്‍ ചേരുകയാണുണ്ടായത്. ഒറാക്കിളിന്റെ ക്ലൗഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പദവിയില്‍ നിന്നാണ് പിന്നീട് തോമസ് കുര്യന്‍ ഗൂഗിളിലെത്തിയത്. ജോര്‍ജ് കുര്യന്‍ മക്കിന്‍സിയില്‍ നിന്ന് നെറ്റ് ആപ്പിന്റെ നേതൃത്വത്തിലേക്കും.

സിലിക്കണ്‍ വാലി ടെക് കമ്പനികളുടെ നേതൃനിരയിലെ മലയാളി സാന്നിധ്യം ഇവിടം കൊണ്ട് തീരുന്നില്ല. തിരുവനന്തപുരം സ്വദേശി രാജ് സുബ്രഹ്‌മണ്യമാണ് ആഗോള ഡെലിവറി ഭീമനായ ഫെഡെക്‌സിന്റെ പ്രസിഡന്റും സിഇഒയും ആയി കമ്പനിയെ നയിക്കുന്നത്. ഐബിഎം എഞ്ചിനീയറിംഗ് വിഭാഗത്തെ ദീര്‍ഘകാലം നയിച്ചത് മലയാളിയും നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ജവാദ് ഹസന്‍ ആയിരുന്നു. ഇനി ഇന്ത്യയിലേക്ക് വന്നാല്‍, ഇന്‍ഫോസിസ് നേതൃനിരയില്‍ തിളങ്ങിയ ക്രിസ് ഗോപാലകൃഷ്ണനും എസ് ഡി ഷിബുലാലും മോഹന്‍ദാസ് പൈയും എടുത്ത് പറയേണ്ടുന്നവര്‍ തന്നെ. ദീര്‍ഘകാലം വിപ്രോയെ നയിച്ച ടികെ കുര്യനും, ടിസിഎസിന്റെ മുന്‍ സിഇഒ രാജേഷ് ഗോപിനാഥനും മലയാളികളായിരുന്നു.

X
Top