ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഓഹരി വില വളരെ കുറവ്, നിക്ഷേപത്തിന് അവസരം തുറന്നുതരുന്ന മേഖല

മുംബൈ: ഓമ്നിസയന്‍സ് ക്യാപിറ്റലിന്റെ സഹസ്ഥാപകയായ അശ്വിനി ഷാമിയുടെ അഭിപ്രായത്തില്‍ ബാങ്കിംഗ് കുറഞ്ഞ വിലയില്‍ ട്രേഡ് ചെയ്യപ്പെടുന്ന ചുരുക്കം ചില മേഖലകളില്‍ ഒന്നാണ്. ‘ഈ മേഖല ആകര്‍ഷകമായ നിക്ഷേപ അവസരം നല്‍കുന്നു,’ മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ് സെക്ടറില്‍ ഓവര്‍വെയ്റ്റ് റേറ്റിംഗാണ് ഓമ്നിസയന്‍സിനുള്ളത്. പൊതുമേഖല ബാങ്കുകളുടെ ബാലന്‍സ്ഷീറ്റ് സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്ന് പറഞ്ഞ ഷാമി, സ്വകാര്യബാങ്കുകളുടെ ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ കരുതലെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. അതേസമയം സ്വകാര്യബാങ്കുകളും മെച്ചപ്പെട്ട ബാലന്‍സ് ഷീറ്റ് സൂക്ഷിക്കുന്നുണ്ട്.

മാത്രമല്ല, 2027 സാമ്പത്തികവര്‍ഷത്തില്‍ ഐടി സെക്ടറിന്റെ തിരിച്ചുവരവും അദ്ദേഹം പ്രതീക്ഷിക്കുന്നു. ”ഫോര്‍ച്യൂണ്‍ 500 ല്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് എഐ-അനുബന്ധ പ്രോജക്ടുകള്‍ ലഭ്യമാകും. ഇത് വരുമാന വളര്‍ച്ചയ്ക്കിടയാക്കും,’ അദ്ദേഹം പറഞ്ഞു.

വരുമാന വളര്‍ച്ച സാധാരണഗതിയിലാകാന്‍ സമയമെടുക്കുമെന്നാണ് ഷാമിയുടെ പക്ഷം. ഐടി,മെറ്റല്‍, മൈനിംഗ് തുടങ്ങിയ പ്രധാനപ്പെട്ട സെക്ടറുകള്‍ ആഗോള സാമ്പത്തിക സാഹചര്യങ്ങളുമായും രൂപയുടെ മൂല്യവുമായും ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണിത്.

ഫാര്‍മ മേഖലയും ആഗോള വിപണികള്‍ക്ക് വിധേയമാണ്. മാത്രമല്ല, താരിഫ് ചുമത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഫാര്‍മ സെക്ടറിന്റെ പ്രകടനം പ്രവചനാതീതമാണ്.

X
Top