
ന്യൂഡല്‍ഹി: അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ (എഎംഎഫ്‌ഐ) സെമിവാര്‍ഷിക അവലോകനത്തില്‍ പെയ്ജ് ഇന്‍ഡസ്ട്രീസ് ലാര്‍ജ് ക്യാപാകുമെന്ന് വിലയിരുത്തല്‍. ബ്രോക്കറേജ്, റിസര്‍ച്ച് സ്ഥാപനമായ ആംബിറ്റാണ് ഇക്കാര്യം പറഞ്ഞത്. ആറ് പുതിയ ലാര്‍ജ്ക്യാപ് സ്‌റ്റോക്കുകള്‍ (അപ്‌ഗ്രേഡുകള്‍), 13 പുതിയ മിഡ്ക്യാപ് സ്‌റ്റോക്കുകള്‍ (6 അപ്‌ഗ്രേഡുകള്‍, 6 ഡൗണ്‍ഗ്രേഡുകള്‍, 1 പുതിയ ലിസ്റ്റിംഗ്), 7 പുതിയ സ്‌മോള്‍ക്യാപ് സ്‌റ്റോക്കുകള്‍ എന്നിങ്ങനെയുള്ള മാറ്റമാണ് എഎംഎഫ്‌ഐ അവലോകനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്നര്‍വെയര്‍ നിര്‍മ്മാണത്തിലും ചില്ലറ വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് പെയ്ജ് ഇന്‍ഡസ്ട്രീസ്. പ്രമുഖ ബ്രാന്‍ഡായ ജോക്കിയുടെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, മാലിദ്വീപ്, ഭൂട്ടാന്‍, യു.എ.ഇ എക്‌സ്‌ക്ലൂസീവ് ലൈസന്‍സിയാണ്. കൂടാതെ സ്പീഡോ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ നിര്‍മ്മാണം, വിപണനം, വിതരണം എന്നിവയും നടത്തുന്നു.
സെപ്തംബറിലവസാനിച്ച പാദത്തില്‍ 162 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 160.48 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം മുന്‍ പാദത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധിച്ച് 1255 കോടി രൂപയായി. 7
70 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി വിതരണം ചെയ്തു. 15 വര്‍ഷത്തില്‍ 17200 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പെയ്ജ് ഇന്‍ഡസ്ട്രീസിന്റെത്. 2022 ല്‍ 15 ശതമാനവും നേട്ടമുണ്ടാക്കി. 15 വര്‍ഷം മുന്‍പ് 270 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 47,000 രൂപയിലാണുള്ളത്.
ഒക്ടോബറില്‍ 52 ആഴ്ച ഉയരമായ 54,262 രൂപ രേഖപ്പെടുത്താനും സാധിച്ചു.