മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

വിദേശ നിക്ഷേപകര്‍ മൂന്ന്‌ മേഖലകളിലെ വില്‍പ്പന കുറച്ചു

മുംബൈ: സെപ്‌റ്റംബറിലും ഒക്‌ടോബറിലുമായി ഏകദേശം 40,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നവംബറില്‍ ഇതുവരെ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. ഇതിനൊപ്പം മൂന്ന്‌ മേഖലകളിലെ വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായി കുറയ്‌ക്കുകയും ചെയ്‌തു.

നവംബര്‍ 17വരെ 1414 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. നവംബറില്‍ അറ്റനിക്ഷേപകരായി മാറിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, ഐടി, എഫ്‌എംസിജി എന്നീ മേഖലകളിലെ വില്‍പ്പന കുറച്ചു.

നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1566 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ധനകാര്യ സേവന മേഖലയില്‍ നടത്തിയത്‌. അതേ സമയം ഒക്‌ടോബര്‍ രണ്ടാം പകുതിയില്‍ ഈ മേഖലയില്‍ വിദേശ നിക്ഷേപകര്‍ 7336 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു.

നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1179 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഐടി മേഖലയില്‍ നടത്തിയത്‌. അതേ സമയം ഒക്‌ടോബര്‍ രണ്ടാം പകുതിയില്‍ ഈ മേഖലയില്‍ വിദേശ നിക്ഷേപകര്‍ 1723 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു.

ഈ മാസം നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ സൂചിക 1.6 ശതമാനമാണ്‌ ഉയര്‍ന്നത്‌. നിഫ്‌റ്റി ഐടി സൂചിക യാണ്‌ ഈ മാസം ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചത്‌. ആറ്‌ ശതമാനമാണ്‌ നിഫ്‌റ്റി ഐടി മേഖലയിലുണ്ടായ മുന്നേറ്റം.

നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1056 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ എഫ്‌എംസിജി മേഖലയില്‍ നടത്തിയത്‌. അതേ സമയം ഒക്‌ടോബര്‍ രണ്ടാം പകുതിയില്‍ ഈ മേഖലയില്‍ വിദേശ നിക്ഷേപകര്‍ 1600 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിരുന്നു.

നിഫ്‌റ്റി എഫ്‌എംസിജി സൂചിക ഈ മാസം 2.5 ശതമാനമാണ്‌ ഉയര്‍ന്നത്‌.

നവംബര്‍ 15 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ നവംബര്‍ 16, 17 തീയതികളില്‍ അവ ഗണ്യമായ നിക്ഷേപം നടത്തി.

ഇതോടെ ഈ മാസം ഇതുവരെയുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ അറ്റനിക്ഷേപം 1414 കോടി രൂപയായി.

X
Top