
ഫിനാൻഷ്യൽ പ്ലാനിങ് കുട്ടിക്കളിയല്ല. പണം കൂടുതൽ ഉള്ളവർ പലരും സാമ്പത്തികാസൂത്രണത്തിൽ പരാജയമാകുന്നത് കണ്ടിട്ടില്ലേ. പണം കൂടുതലോ കുറവോ എന്നതല്ല, അത് എത്ര ശ്രദ്ധാപൂർവം ചെലവഴിക്കുന്നു എന്നതാണ് പ്രധാനം. ഫിനാൻഷ്യൽ പ്ലാനിങ് ഒരു ശാസ്ത്രം പോലെ വളർന്നിരിക്കുന്നു. അതിന് വിദഗ്ധരുടെ സേവനം ആവശ്യമുണ്ട്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് അതിന് മാത്രമായി തുടങ്ങിയ സ്റ്റെപ്സ് ഒരു നല്ല വഴികാട്ടിയാണ്. കമ്പനിയുടെ ഇൻവെസ്റ്മെന്റ് അഡ്വൈസറി വിഭാഗം തലവൻ ജീവൻ കുമാർ സംസാരിക്കുന്നു.






