
മുംബൈ: മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്തിമ അനുമതി നേടിയിരിക്കയാണ് വെല്‍ത്ത് കമ്പനി അസറ്റ് മാനേജ്മെന്റ് ഹോള്‍ഡിംഗ്സ്. ദി വെല്‍ത്ത് കമ്പനി മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംരഭം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മൂല്യാധിഷ്ഠിത നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യും.
മെയ്ക്ക് ഇന്‍ ഇന്ത്യ, സുസ്ഥിര വ്യാവസായിക വളര്‍ച്ച, ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയ ഇന്ത്യയുടെ മാക്രോ മുന്‍ഗണനകളുമായി പൊരുത്തപ്പെടുന്ന ബിസിനസുകളില്‍ എഎംസി(അസറ്റ് മാനേജ്‌മെന്റ് കമ്പനി) ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിക്കുന്നു
ഇഎസ്ജി തത്വങ്ങളുമായോ ഉത്തരവാദിത്ത വളര്‍ച്ചയുമായോ വൈരുദ്ധ്യമുള്ള മേഖലകള്‍ ഒഴിവാക്കിയായിരിക്കും പ്രവര്‍ത്തനം. ഇന്ത്യയുടെ 74.41 ലക്ഷം കോടി വരുന്ന മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേയ്ക്ക് പ്രവേശിക്കാന്‍ സെബി രജിസ്ട്രഷന്‍ പാന്റോമാത്ത് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയെ അനുവദിക്കുന്നു.
ബദല്‍ നിക്ഷേപ മേഖലയില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുള്ള കമ്പനിയാണ് വെല്‍ത്ത്. നാല് തീം ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റുകളിലായി ഏകദേശം 10,000 കോടി രൂപയുടെ ക്ലയന്റ് ആസ്തികള്‍ ഇവര്‍ കൈകാര്യം ചെയ്യുന്നു.
ഈ അനുഭവവും എഐ അധിഷ്ഠിത ഉള്‍ക്കാഴ്ചകളും വിപുലമായ ബാക്ക്-ടെസ്റ്റിംഗും മ്യൂച്വല്‍ ഫണ്ട് ഓഫറുകള്‍ക്കായി സംയോജിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.