ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജിഎസ്ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജിഎസ്ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

ജിഎസ്ടി സംബന്ധിച്ച് ലോക്സഭയിൽ ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ജിഎസ്ടി ഇനത്തിൽ 780.49 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.

ജിഎസ്ടി കുടിശിക വിഷയം സംസ്ഥാന ധനമന്ത്രി താനുമായി സംസാരിച്ചിരുന്നു. കുടിശിക സംബന്ധിച്ച രേഖകൾ തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ വൈകുന്നതാണ് കാരണം. രേഖകൾ കൈമാറാതെ കുടിശിക അനുവദിക്കാൻ സാധിക്കില്ല.

കുടിശിഖ സംബന്ധിച്ച രേഖകൾ തന്‍റെ കെട്ടികിടപ്പില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജിഎസ്ടി നഷ്ടപരിഹാര വകയിലുള്ള എല്ലാ കുടിശികയും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും നിലവിൽ 2017 മുതൽ 4,439 കോടി രൂപ മൊത്തം കുടിശികയുണ്ടെന്നും ധനമന്ത്രി പറഞ്ഞതായി ശശി തരൂർ വ്യക്തമാക്കി.

X
Top