കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ ഇടിവ്. ഒക്ടോബറിലെ 5.2 ശതമാനത്തില്‍ നിന്ന് നവംബറില്‍ 4.7 ശതമാനമായാണ് നിരക്ക് കുറഞ്ഞത്. ഈ വര്‍ഷം ഏപ്രിലിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങള്‍ ഉയരുന്നതും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചതും തൊഴില്‍ മേഖലയിലെ വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതുമാണ് ഈ ഇടിവിന് കാരണം. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കിൽ റെക്കോര്‍ഡ് ഇടിവ്.

താഴ്ന്ന നിലയായ 3.9% ആയാണ് കുറഞ്ഞത്. നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു.സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുപുരുഷൻമാരുടെയും വനിതകളുടെയും തൊഴിലില്ലായ്മ നിരക്കിലും ഈ മാസം കുറവ് രേഖപ്പെടുത്തി. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിലെ 5.4 ശതമാനത്തില്‍ നിന്ന് നവംബറില്‍ 4.8 ശതമാനമായി കുറഞ്ഞു.

ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീ തൊഴിലില്ലായ്മ നിരക്കുകൾ കുറഞ്ഞിട്ടുണ്ട്. നവംബറില്‍ പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് മുന്‍ മാസത്തെ 5.1 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 4.1 ശതമാനമായിരുന്നു.

നഗരപ്രദേശങ്ങളില്‍ ഇത് 5.6 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ ഇത് യഥാക്രമം 4.6 ശതമാനവും 6.1 ശതമാനവുമായിരുന്നു നിരക്ക്. തൊഴിലാളി ജനസംഖ്യാ അനുപാതത്തില്‍ (ഡബ്‌ളിയുപിആര്‍) പുരോഗതി ഉണ്ടായതായും സര്‍വേ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളില്‍, ഏപ്രിലില്‍ 55.4 ശതമാനമായിരുന്ന ഡബ്‌ളിയുപിആര്‍ നവംബറില്‍ 56.3 ശതമാനമായി വര്‍ധിച്ചു. മൊത്തത്തിലുള്ള ഡബ്‌ളിയുപിആര്‍ ഒക്ടോബറിലെ 52.8 ശതമാനത്തില്‍ നിന്ന് നവംബറില്‍ 53.2 ശതമാനമായി ഉയര്‍ന്നു.

വിവിധ മേഖലകളിലെ തൊഴിലവസര സാധ്യതകളില്‍ പുരോഗതിയുണ്ട്. തൊഴിലില്ലായ്മ കുറയുന്നതിന് ഗ്രാമപ്രദേശങ്ങള്‍ ഗണ്യമായി സംഭാവന നല്‍കുന്നു.

ഗ്രാമീണ തൊഴിലവസരങ്ങളിലെ നേട്ടങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തം, നഗരങ്ങളിലെ തൊഴില്‍ ആവശ്യകതയിലെ ക്രമാനുഗതമായ വീണ്ടെടുക്കല്‍ എന്നിവയാല്‍ തൊഴില്‍ വിപണി ശക്തിപ്പെടുന്നതായി സര്‍ക്കാര്‍ ഡാറ്റ സൂചിപ്പിക്കുന്നു.

X
Top