ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

രാജ്യത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ ഗതിവേഗം ഉടനുയരും

ഡല്‍ഹി: ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഇന്ത്യ. മൂന്ന് പുതിയ സമുദ്രാന്തര്‍ വാര്‍ത്താവിനിമയ കേബിള്‍ പദ്ധതികള്‍ വികസനപാതയിലാണ്. ഇതോടെ നാലുമടങ്ങ് ഇന്റര്‍നെറ്റ് കപ്പാസിറ്റി ഉയരും എന്നാണ് പ്രതീക്ഷ. ഇന്റര്‍നെറ്റ് വേഗവും വര്‍ധിക്കും.

ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് (IEX) എന്നിവയാണിവ. ഇവ ഒക്ടോബറിനും 2025 മാര്‍ച്ചിനും മധ്യേ പ്രവര്‍ത്തനക്ഷമമാകും എന്ന് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള സമുദ്രാന്തര്‍ വാര്‍ത്താവിനിമയ കേബിളുകളുടെ കപ്പാസിറ്റി നാലുമടങ്ങ് കൂട്ടുകയാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് രാജ്യത്ത് പുരോഗമിക്കുന്ന 5ജി വിന്യാസത്തിനും സഹായകമാകും.

സമുദ്രത്തിന്റെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖലയെയാണ് സബ്മറൈന്‍ കേബിള്‍ (സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല) എന്ന് വിശേഷിപ്പിക്കുന്നത്. ഉയര്‍ന്ന വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലോകമെമ്പാടും ഉറപ്പുവരുന്നത് ഈ കേബിളുകളാണ്.

ഇത്തരം ഹൈ-കപ്പാസിറ്റി ഫൈബര്‍ ശ്യംഖലയിലൂടെ ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും കടല്‍മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു.

X
Top