ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്വപ്നം ’ചങ്ക്സാ’ക്കിയ പാലക്കാടൻ സംരംഭകൻ

ഗുജറാത്തിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സതീഷ് നമ്പ്യാർ, ശമ്പളവും സുഖസൗകര്യവുമെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. കാരണം ലളിതമായിരുന്നു; മറ്റൊരാളുടെ സ്ഥാപനത്തിൽ ജീവനക്കാരനാകുന്നതിന് പകരം, സ്വന്തം നാട്ടിൽ തന്നെ എന്തെങ്കിലും സ്വന്തമായി സൃഷ്ടിക്കണം എന്ന സ്വപ്നം. ആ സ്വപ്നമാണ് പിന്നീട് ‘ഡോറസ് അഗ്രോ ഫുഡ് പ്രൊഡക്ട്സ്’ എന്ന പേരിൽ യാഥാർത്ഥ്യമായത്. സുഹൃത്ത് രാമ കൃഷ്ണനും പങ്കാളിയായി എത്തിയതോടെ ഇരുവരും ഒന്നിച്ച് യാത്ര തുടർന്നു.

പാലക്കാട് ജില്ലയിലെ ഷൊർണൂരിലെ വ്യവസായ എസ്റ്റേറ്റിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. ആരോഗ്യബോധമുള്ള പുതിയ തലമുറയെ ലക്ഷ്യമാക്കിയാണ് ഇവിടെ സോയ ചങ്ക്സ് നിർമിക്കുന്നത്. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഉത്പന്നം മാംസാഹാരത്തിന് പകരമാകുന്നു. ആരോഗ്യ ജീവിതം തേടുന്നവരുടെ ഡൈനിം​ഗ് ടേബിളിൽ വളരെ വേ​ഗം ചങ്ക്സ് ഇടം പിടിച്ചു. സംസ്ഥാനത്ത് സോയ ചങ്ക്സ് നിർമിക്കുന്ന ഒരേയൊരു നിർമാതാക്കൾ ഡോറസാണ്. സംസ്ഥാനത്ത് ഇതുപോലെ മറ്റൊരു യൂണിറ്റ് ഇല്ലെന്നത് സംരംഭത്തിന് നേട്ടമായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയിരുന്ന ചങ്ക്സ് വാങ്ങിയിരുന്നവർ സ്വാബാവികമായും മലയാളി സംരംഭത്തെ തിരഞ്ഞെടുത്തു. ​ഗുണമേന്മയിൽ വിശ്വാസം വന്നതോടെ അവയുടെ സ്ഥിരം ഉപഭോക്താക്കളായി. ഇന്ന് ഷൊർണൂരിലെ ചെറിയ ഫാക്ടറിയിൽ തുടങ്ങിയ ചങ്ക്സ് ഇന്ന് കേരളത്തിന്റെ സ്വന്തം ബ്രാൻഡായി, സംരംഭകത്വത്തിന്റെ ഒരു നിശബ്ദ വിജയഗാഥയായി ഡോറസ് അഗ്രോ ഫുഡ് പ്രൊഡക്ട്സ് വളർന്ന് കൊണ്ടിരിക്കുകയാണ്.

ആശയത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്
സംരംഭം ആരംഭിക്കുന്നത് ഒരു ആശയം മാത്രമായിരുന്നില്ല, മറിച്ച് കൃത്യമായ പദ്ധതിയോടെയായിരുന്നു. ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ, സതീഷ് ഷൊർണൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥലം കണ്ടെത്തി. 10 സെന്റ് സ്ഥലത്ത് പണിത ചെറിയ ഫാക്ടറിയിൽ സ്ഥാപിച്ച മിക്‌സർ, എക്സ്ട്രൂഡർ, ഡ്രയർ, പാക്കിംഗ് മെഷീൻ തുടങ്ങി മുഴുവൻ ഉപകരണങ്ങളും പുതിയ നിക്ഷേപത്തോടെയായിരുന്നു. ഏകദേശം ഒരു കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുത്തിയ പദ്ധതിയായിരുന്നു അത്. അതിൽ 50 ലക്ഷം രൂപ മെഷീനുകൾക്കായി മാത്രമായി ചെലവായി. നിക്ഷേപത്തിന്‍റെ പിന്നിൽ വലിയ പ്രതീക്ഷകളായിരുന്നു. സോയ ചങ്ക്സ് വിപണിയിൽ സ്ഥിരമായ ആവശ്യം ഉണ്ടെന്ന് സതീഷ് പറയുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ചവർ മടങ്ങി വരും. ഗുണമേന്മയുള്ള ഉത്പന്നം ലഭിച്ചാൽ വില്പനയുടെ വളർച്ച സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന സർക്കാർ ആരംഭിച്ച എൻട്രപ്രണർ സപ്പൗോർട് സ്ക്രീം പദ്ധതിയിൽ കമ്പനി 35% സബ്സിഡി നേടി. ഭൂമി, കെട്ടിടം, മെഷീൻ എന്നിവ ഉൾപ്പെടുത്തിയതാണ് ആ സഹായം. ജില്ല വ്യവസായ കേന്ദ്രം സജീവമായി പിന്തുണ നൽകി. ഇന്ന് 10 പേരാണ് ഫാക്ടറിയിൽ സ്ഥിരം ജോലി ചെയ്യുന്നത്, എല്ലാ ദിവസവും ഉച്ചയ്ക്ക് ഫാക്ടറിയിലെ അടുക്കളയിൽ നിന്നും പാചകത്തിന്റെ ഗന്ധം പടരുമ്പോൾ സതീഷിന്റെ സംരംഭക സ്വപ്നം യാഥാർത്ഥ്യമായി മാറിയതിന്റെ ഓർമകളാണ് അവരെ ചുറ്റുന്നത്.

ഡോറസ് അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ് വിപണിയിലെത്തിക്കുന്നത് ‘ഡോറസ്’ എന്ന ബ്രാൻഡിലാണ്. 500 ഗ്രാം, 1 കിലോ, 20 കിലോ എന്നിങ്ങനെ പാക്കേജിംഗിൽ ലഭ്യമായ ഈ ഉത്പന്നം ‘റെഡി ടു കുക്ക്’ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രാദേശിക വ്യാപാരികളെയാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടത്. പിന്നീടത് വിവിധ ഘട്ടങ്ങിലൂടെ വളർന്ന് ഇന്ന് സതീഷിന്റെ സോയ ചങ്ക്സ് കേരളത്തിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും വില്പനയിലുണ്ട്. ബ്രാൻഡിന്റെ വിശ്വാസ്യത വളർന്നതോടെ വിദേശത്ത് നിന്നും ആവശ്യക്കാരെത്തി തുടങ്ങി. അങ്ങനെ ദുബായ്ലേക്കുള്ള കയറ്റുമതി ആരംഭിച്ചിരിക്കുകയാണ് കമ്പനി. മിഡിൽ ഈസ്റ്റ് വിപണിയുടെ വലുപ്പവും, അവിടേെ ഏറെ മലയാളികൾ ഉളളതും ഉത്പന്നത്തിലെ വിശ്വാസവുമെല്ലാം കമ്പനിക്ക് നൽകുന്ന പ്രതീക്ഷയും വലുതാണ്.

സാമ്പത്തിക വിജയവും വെല്ലുവിളികളും
പ്രതിമാസം ഏകദേശം ₹50 ലക്ഷം രൂപയുടെ വ്യാപാരം നടത്തുന്ന സ്ഥാപനത്തിന് 10 മുതൽ 15 ശതമാനം വരെയാണ് ലാഭ വിഹിതം ഉറപ്പാക്കാനാവുക. അതായത് മാസം ഏകദേശം ₹7.5 ലക്ഷം രൂപ വരെ അറ്റ ലാഭം ലഭിക്കുന്നു. സ്ഥിരതയുള്ള ആവശ്യവും, വിശ്വസ്തമായ ഉപഭോക്തൃവൃത്തവുമാണ് ബിസിനസിന് കരുത്ത് നൽകുന്നത്. എങ്കിലും വെല്ലുവിളികളില്ലെന്നല്ല. അസംസ്കൃത വസ്തുക്കൾ ഉത്തരേന്ത്യയിൽ നിന്നാണ് ലഭിക്കുന്നത്. ഗതാഗത ചെലവ്, കയറ്റുമതിയിലെ ബുദ്ധിമുട്ടുകൾ, വിപണി നിരീക്ഷണം എന്നിവയെല്ലാം സതീഷിന്റെ പ്രതിദിന പ്രവർത്തനത്തിന്റെ ഭാഗമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വില കുറഞ്ഞതും ​ഗുണമേന്മ കുറഞ്ഞതുമായ സോയ ചങ്ക്സും വെല്ലുവിളിയാകാറുണ്ട്. ക്രെഡിറ്റ് വില്പനയിലുള്ള പിരിവ് വൈകുന്നത് ചിലപ്പോൾ പ്രവർത്തനത്തെ ആകെെ ബാധിക്കാറുണ്ട്. എന്നാൽ ക്രമേണയത് കൈകാര്യം ചെയ്യാനും അദ്ദേഹം പഠിച്ചു.

സംരംഭം വിപുലീകരിക്കാനും പുതിയ പദ്ധതികളുണ്ട്. ഉത്പാദന ശേഷി വർധിപ്പിക്കൽ, ഓട്ടോമേഷൻ കൂടുതൽ ശക്തമാക്കൽ, പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തൽ എന്നിവയെല്ലാം ചേർത്ത് ഡോറസിനെ ഒരു പൂർണമായ ഫുഡ് ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡോറസ് ഫുഡ് പ്രൊഡക്ട്സിന്റെ വിജയം ഒരു ബിസിനസ് കഥയല്ല, മറിച്ച് ഒരു മനുഷ്യന്റെ സ്വപ്നം യാഥാർത്ഥ്യമായ കഥയാണ്. ഗുജറാത്തിൽ നിന്നാരംഭിച്ച ഒരു യാത്ര, ഇന്ന് കേരളത്തിന്റെ സ്വന്തം സോയ ചങ്ക്സ് ബ്രാൻഡായി മാറിയ ജീവിത കഥ.

X
Top