നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് വര്‍ധിച്ചത് 52 ശതമാനം

ബെംഗളൂരു: വിദേശത്ത് പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52.2 ശതമാനം വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 8,92,989 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നത്. 2019 ൽ 5,86,337 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശത്ത് പഠിച്ചിരുന്നതെങ്കില്‍ 2023 ൽ ഇത് 8,92,989 ആയി ഉയർന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് അമേരിക്കയെയാണ്, 2,34,473 ഇന്ത്യന്‍ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 2,33,532 വിദ്യാർത്ഥികളുമായി കാനഡയും 1,36,921 വിദ്യാർത്ഥികള്‍ ഉള്ള ഇംഗ്ലണ്ടും തൊട്ടു പിന്നിലായുണ്ട്.

2019 മുതൽ വിദേശത്ത് പഠിക്കാൻ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗത വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2020 ല്‍ വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളാണ് ഈ ഇടിവിന് കാരണം. 2,59,655 വിദ്യാര്‍ത്ഥികളാണ് ഈ കാലയളവില്‍ വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുത്തത്.

വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസാവശ്യത്തിനെന്നു കാണിച്ച് വിദേശത്ത് പോയവരുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്.

കാനഡയിലേക്കുളള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 76 ശതമാനത്തിലാണ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2019 ൽ 1,32,620 വിദ്യാര്‍ത്ഥികളാണ് കാനഡയിലേക്ക് പോയത് എങ്കില്‍ 2023 ൽ ഇത് 2,33,532 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ മുറുകിയത് കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലാണ്.

ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭിപ്രായം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് 2020 ഡിസംബറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്.

കാനഡയുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങൾക്കുള്ള സുരക്ഷാ പരിരക്ഷ പിൻവലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് 2023 ഒക്ടോബറില്‍ കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചിരുന്നു.

X
Top