എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടുന്നു

മുംബൈ: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ജൂലായിൽ 7.3 ശതമാനം വർധന. ഡി.ജി.സി.എ. പുറത്തുവിട്ട കണക്കനുസരിച്ച് ജൂലായിൽ 1.30 കോടി യാത്രക്കാരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്.

2023 ജൂലായിലിത് 1.21 കോടിയായിരുന്നു. അതേസമയം, ജൂണിലെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ജൂണിൽ 1.32 കോടി പേരായിരുന്നു രാജ്യത്ത് വിമാനയാത്ര നടത്തിയത്.

വിപണിവിഹിതത്തിൽ ഇൻഡിഗോ ബഹുദൂരം മുന്നിലാണ്. ജൂലായിൽ 62 ശതമാനമാണ് വിപണിവിഹിതം. എയർ ഇന്ത്യയുടെ വിപണിവിഹിതം 14.3 ശതമാനമായി താഴ്ന്നു.

വിസ്താര 10 ശതമാനം, എ.ഐ.എക്സ്. കണക്ട് 4.5 ശതമാനം, സ്പൈസ് ജെറ്റ് 3.1 ശതമാനം, ആകാശ എയർ 4.7 ശതമാനം, അലയൻസ് എയർ 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി വിഹിതം.

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള മൂന്നു വിമാനക്കമ്പനികൾക്കുമായി ആകെവിഹിതം 28.8 ശതമാനമാണ്.

2024 ജനുവരി-ജൂലായ് കാലയളവിൽ 9.23 കോടി പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. മുൻ വർഷമിത് 8.82 കോടിയായിരുന്നു. 4.70 ശതമാനമാണ് വളർച്ച. ജൂലായിൽ 1,114 പേർക്ക് വിമാനക്കമ്പനികൾ ബോർഡിങ് നിഷേധിച്ചു.

വിമാനസർവീസുകൾ റദ്ദാക്കിയത് 1,54,770 യാത്രക്കാരെ ബാധിച്ചിട്ടുണ്ട്

X
Top