ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്നു

ഹൈദരാബാദ്: നമ്മുടെ രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. കൊവിഡിന് മുമ്പ് ഉള്ളതിനേക്കാൾ കൂടുതൽ ആളുകളാണ് ഇപ്പോൾ വിമാനയാത്ര ചെയ്യുന്നത്. അടുത്ത സാമ്പത്തിക വർഷത്തില്‍ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡ് 19 ന് മുമ്പ് ഒരു വർഷത്തിൽ ഏകദേശം 14 കോടി ആളുകളാണ് ആഭ്യന്തരമായി പറന്നിരുന്നതെങ്കിൽ, ഈ സാമ്പത്തിക വർഷം 15 കോടിയിലധികം ആളുകൾ ഇതിനകം തന്നെ വിമാനത്തിൽ യാത്ര ചെയ്‌തിട്ടുണ്ടെന്നാണ് റേറ്റിങ്, എന്ന് കൺസൾട്ടൻസി സേവന കമ്പനിയായ ഐസിആർഎ (ICRA) വിശദീകരിച്ചു.

കൊവിഡ് 19 ന് മുമ്പ് നമ്മുടെ രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്‌തവരുടെ എണ്ണം പ്രതിവർഷം 2.5 കോടി ആയിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇത് 2.7 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവഴി യാത്രക്കാരുടെ എണ്ണത്തിൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7 മുതൽ 12 ശതമാനം വരെ വർധനവാണ് ഉണ്ടാകുന്നത്. ഈ പോസിറ്റിവിറ്റി മൂലം വ്യോമയാന മേഖലയിലെ കമ്പനികളുടെ വരുമാനവും ലാഭവും വർധിക്കുകയാണ്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഭ്യന്തര, അന്തർദേശീയ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നും വിമാനക്കമ്പനികൾ ആകർഷകമായ വരുമാനം രേഖപ്പെടുത്തുമെന്നും ഐസിആർഎ അറിയിച്ചു.

എയർക്രാഫ്റ്റ് എഞ്ചിനുകളുടെ പ്രസ്‌നം, വ്യോമയാന ഇന്ധനത്തിന്‍റെ ഉയർന്ന വില, വിതരണ സംവിധാനത്തിലെ തടസങ്ങൾ എന്നിവയ്ക്കിടയിലും ആഭ്യന്തര വ്യോമയാന മേഖല കുതിച്ചുയരുന്നുവെന്ന് വിശകലനം ചെയ്‌തു.

അടുത്ത കുറച്ച് വർഷത്തേക്ക് ഇന്ത്യയിലെ വിമാന യാത്രക്കാരുടെ വളർച്ച ആഗോള ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് അടുത്തിടെ വ്യോമയാന വ്യവസായ കമ്പനിയായ ബോയിങ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ ജനസംഖ്യ നിലവിൽ 140 കോടിയുടെ അടുത്താണ്, എന്നാൽ 2042 ആകുമ്പോഴേക്കും ഇത് 160 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മധ്യവർഗക്കാരുടെ എണ്ണം നിലവിലെ 35 കോടിയിൽ നിന്ന് 70 കോടിയായി ഉയരുമെന്നും വിശകലനം ചെയ്യപ്പെടുന്നു. അതിനാൽ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കാനാണ് സാധ്യത.

ആദ്യമായി യാത്ര ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ 25 കോടിയാണ്, 2042 ആകുമ്പോഴേക്കും ഇത് 50 കോടിയായി ഉയർന്നേക്കാം. ഇതുകൂടാതെ വിമാനമാർഗം ചരക്കുനീക്കത്തിൽ വലിയ സാധ്യതകളുണ്ടെന്നും വിശകലനം ചെയ്‌തിട്ടുണ്ട്.

അടുത്ത 20 വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് ചരക്ക് വിമാനങ്ങളുടെ എണ്ണം 80 ആയി ഉയരുമെന്നും ബോയിങ് പ്രവചിച്ചു.

X
Top