അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യൻ ഐപിഒ വിപണി കുതിക്കുന്നു

മുംബൈ: മികച്ച നേട്ടമാണ് ഇന്ത്യയുടെ ഐപിഒ വിപണി ഈ വര്‍ഷം നല്‍കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രം ഇന്ത്യയിലെ 22 കമ്പനികള്‍ ഐപിഒ വഴി 28,135 കോടി രൂപയാണ് സമാഹരിച്ചത്.

നവംബര്‍ മാസത്തില്‍ എന്‍ടിപിസി ഗ്രീനിന്റേത് ഉള്‍പ്പടെയുള്ള ശ്രദ്ധേയ ഐപിഒകളുമുണ്ടായി. ഒക്‌റ്റോബറില്‍ നടന്ന വാരീസ് എനര്‍ജി ഐപിഒ വമ്പന്‍ നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. സ്വിഗ്ഗി ഐപിഒയും ശ്രദ്ധേയമായിരുന്നു.

ലിസ്റ്റ് ചെയ്ത മിക്ക കമ്പനികളും ഇഷ്യു പ്രൈസിനേക്കാളും മികച്ച നിലയിലാണ് വ്യാപാരം നടത്തുന്നത്. ഏകദേശം 76 കമ്പനികള്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഐപിഒ വഴി 134,359 കോടിയിലധികം രൂപ സമാഹരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നിരവധി വിദേശ കമ്പനികളുടെ ഇന്ത്യന്‍ യൂണിറ്റുകള്‍ ഇന്ത്യയുടെ പണം കായ്ക്കുന്ന ഐപിഒ പിപണി ഉന്നമിടുന്നുണ്ട്. മികച്ച വാല്യുവേഷനാണ് പ്രധാന കാരണം. ഒക്‌റ്റോബറില്‍ ദക്ഷിണ കൊറിയന്‍ ഓട്ടോഭീമനായ ഹ്യുണ്ടായ് ഇന്ത്യ ഐപിഒ നടത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയായിരുന്നു അത്. രണ്ട് ദശാബ്ദത്തിനിടെ ഇന്ത്യയിലെ ഒരു കാര്‍ നിര്‍മ്മാതാവ് നടത്തുന്ന ആദ്യ ഐപിഒ ആയിരുന്നു ഇത്.

പ്രശസ്ത ആഗോള ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ എല്‍ജിയും തങ്ങളുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഐപിഒ പദ്ധതിയിടുന്നുണ്ട്.

X
Top