Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

പുതിയ ആദായനികുതി നിയമം ഏപ്രിൽ 1 മുതൽ

നിലവിലുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം ലളിതമായ വ്യവസ്ഥകളുള്ള പുതിയ നിയമം 2026 ഏപ്രിൽ 1 മുതൽ നിലവിൽ വരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുള്ളത്. ഇത് നികുതി തർക്കങ്ങൾ കുറയ്ക്കാനും നിയമപരമായ നൂലാമാലകൾ ഒഴിവാക്കാനും സഹായകമാവും.

2026-27 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി സ്ലാബുകളിലോ നിരക്കുകളിലോ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ നിലവിലെ രീതിയിൽ തന്നെ തുടരും. ഐടിആർ ഫയൽ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെയാക്കി നീട്ടി. എന്നാൽ നിശ്ചിത തുക ലേറ്റ് ഫീ ആയി നൽകേണ്ടി വരും (5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 1,000 രൂപയും മറ്റുള്ളവർക്ക് 5,000 രൂപയും).

അപകടങ്ങളിൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വഴി വ്യക്തികൾക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവാക്കി. ഇനി മുതൽ ഇതിന് ടിഡിഎസ് നൽകേണ്ടതില്ല. വിദേശ ടൂർ പാക്കേജുകൾക്കുള്ള ടി.സി.എസ് നിരക്ക് 5%, 20% എന്നിവയിൽ നിന്നും 2% ആയി കുറച്ചു. ആൽക്കഹോൾ, സ്ക്രാപ്പ് തുടങ്ങിയവയുടെ വില്പനയിലെ ടി.സി.എസ് നിരക്കുകളും 2% ആയി കുറച്ചു.

ഫ്യൂച്ചേഴ്സ് ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് 0.05% ആയും ഓപ്ഷൻസ് ഇടപാടുകൾക്കുള്ള നികുതി 0.15% ആയും വർദ്ധിപ്പിച്ചു. ഓഹരികളുടെ ബൈബാക്ക് വഴിയുള്ള വരുമാനം ഇനി മുതൽ മൂലധന നേട്ടമായി കണക്കാക്കി നികുതി ഈടാക്കും.

X
Top