അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അസറ്റ് ഏവണിന് കൊച്ചിയിൽ തറക്കല്ലിട്ടു

കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 110-ാമത് പദ്ധതിയായ അസറ്റ് ഏവണ്‍ ബ്രിഡ്ജ്ടൗണ്‍, കൊച്ചി കാക്കനാട് നിര്‍മാണമാരംഭിച്ചു. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി., തൃക്കാക്കര മുനിസിപ്പാലിറ്റി വാര്‍ഡംഗം ലിയ തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിട്ടു. ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ ശരണ്‍കുമാര്‍, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍, സിടിഒ മഹേഷ് എല്‍, സീനിയര്‍ ജിഎം പ്രൊജക്റ്റ്‌സ് സജിത്, ശിവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2, 3 ബെഡ്‌റൂം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ പദ്ധതിയായ അസറ്റ് ഏവണ്‍ ബ്രിഡ്ജ്ടൗണ്‍ 2028ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുമെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ വി. പറഞ്ഞു.

X
Top