ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

തിരുവനന്തപുരം: ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി. അഞ്ചുദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിലാണ്. 2500 കോടി രൂപകൂടി വായ്പയെടുക്കാൻ അനുവദിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അതും കേന്ദ്രം തടഞ്ഞതായി സർക്കാർവൃത്തങ്ങൾ പറഞ്ഞു.

കൂടുതൽ വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ ഡൽഹിയിൽ ചർച്ചനടത്തിയിരുന്നു. അടച്ചുതീർത്ത വായ്പയ്ക്ക് പകരമായി (റീപ്ലെയ്‌സ്‌മെന്റ് ബോറോയിങ്) 2500 കോടി രൂപ എടുക്കാൻ ധനമന്ത്രാലയം സമ്മതമറിയിച്ചെങ്കിലും അവസാനനിമിഷം അനുമതി തടയുകയായിരുന്നു.

X
Top