
രാജ്യമെമ്പാടുമുള്ള യാത്രക്കാർക്ക് അവരുടെ പ്രാദേശിക റെയിൽവേ സ്റ്റേഷനുകളിൽ വലിയ മാറ്റങ്ങൾ ഉടൻ കാണാൻ കഴിഞ്ഞേക്കും. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലുടനീളം 1,337 റെയിൽവേ സ്റ്റേഷനുകളാണ് പുനർവികസിപ്പിക്കുന്നത്.
ഈ പദ്ധതികളിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിരിക്കുന്നത് ഉത്തർപ്രദേശിനാണ്. 157 സ്റ്റേഷനുകളാണ് ആധുനികവൽക്കരണത്തിന്റെ ഭാഗമാകുന്നത്. ബിഹാറിലെയും മധ്യപ്രദേശിലെയും പല സ്റ്റേഷനുകളും നവീകരണ പദ്ധതിയുടെ ഭാഗമാണ്.
100-ൽ അധികം സ്റ്റേഷനുകൾ ഇതിനോടകം പുനർവികസിപ്പിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകിയതായി അധികൃതർ അറിയിച്ചു. ഈ വർഷാവസാനത്തോടെ 100-ൽ അധികം സ്റ്റേഷനുകളിൽകൂടി നവീകരണ പ്രവർത്തനം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
എങ്കിലും, പുനർവികസനത്തിന്റെ വ്യാപ്തി അനുസരിച്ച് സമയപരിധി വ്യത്യാസപ്പെടുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. പൂർണമായ മാറ്റം ആവശ്യമായ സ്റ്റേഷനുകൾക്കോ വലിയ ബജറ്റിൽ ഒരുക്കുന്ന സ്റ്റേഷനുകൾക്കോ കൂടുതൽ സമയം ആവശ്യമായി വരും. അതേസമയം പരിമിതമായ നവീകരണങ്ങളുള്ള ചെറിയ സ്റ്റേഷനുകൾ വേഗത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തർപ്രദേശിൽ, നവീകരിക്കുന്ന പ്രധാന സ്റ്റേഷനുകളിൽ ആഗ്ര കാന്റ്, ആഗ്ര ഫോർട്ട്, ഐഷ്ബാഗ്, അക്ബർപുർ ജംഗ്ഷൻ, അലിഗഢ്, അമേഠി, അംറോഹ, ഔൻല, അയോധ്യ, അസംഘഢ്, ബച്ഛ്റാവൻ, ബദാവുൻ, ബദ്ഷാഹനഗർ, ബഹ്‌റൈച്ച്, ബല്ലിയ, ബൽറാംപുർ, ബനാറസ്, ബന്ദ, ബറാബങ്കി ജംഗ്ഷൻ, ബറേലി, ബറേലി സിറ്റി, ബസ്തി, ഭദോഹി, ബിജ്‌നോർ, ബുലന്ദ്ഷഹർ, ചന്ദൗസി, ചിത്രകൂട് ധാം കർവി, ചുനാർ ജംഗ്ഷൻ, ദലിഗഞ്ച്, ദിയോറിയ സദർ, എറ്റാവ ജംഗ്ഷൻ, ഫറൂഖാബാദ്, ഫത്തേപ്പുർ, ഫത്തേപ്പുർ സീക്രി, ഫിറോസാബാദ്, ഗജ്രൗല, ഗൗരിഗഞ്ച്, ഘാസിയാബാദ്, ഗാസിപുർ സിറ്റി, ഗോമതിനഗർ, ഗോണ്ട, ഗോരഖ്പുർ, ഗോവിന്ദ്പുരി, ഹാപുർ, ഹർദോയ്, ഹത്രാസ് സിറ്റി, ഇസ്സത്നഗർ, ജൗൻപുർ സിറ്റി, ജൗൻപുർ ജംഗ്ഷൻ, കന്നൗജ്, കാസ്ഗഞ്ച്, കാശി, ഖലിലബാദ്, ഖുർജ ജംഗ്ഷൻ, കോസി കലൻ, ലളിത്പുർ, ലഖ്‌നൗ (ചാരുബാഗ്, ജംഗ്ഷൻ), ലഖ്‌നൗ സിറ്റി, മഹോബ, മെയിൻപുരി ജംഗ്ഷൻ, മണിക്പുർ ജംഗ്ഷൻ, മഥുര, മൗ, മീററ്റ്, മിർസാപുർ, മോദിനഗർ, മൊറാദാബാദ്, മുസഫർനഗർ, നജീബാബാദ്, ഔറായ്, പങ്കി ധാം, ഫാഫാമൗ ജംഗ്ഷൻ, പിലിഭീത്, പ്രതാപ്ഗഢ് ജംഗ്ഷൻ, പ്രയാഗ് ജംഗ്ഷൻ, പ്രയാഗ്‌രാജ്, പി.ടി. ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, റായ്ബറേലി ജംഗ്ഷൻ, രാജ കി മണ്ടി, രാംപുർ, രേണുകൂട്, സഹാരൻപുർ ജംഗ്ഷൻ, ഷാജഹാൻപുർ, ഷാംലി, സീതാപുർ ജംഗ്ഷൻ, സുൽത്താൻപുർ ജംഗ്ഷൻ, ടണ്ട്‌ല ജംഗ്ഷൻ, ഉന്നാവോ ജംഗ്ഷൻ, വാരണാസി കാന്റ്, വാരണാസി സിറ്റി, വീരൻഗന ലക്ഷ്മിഭായ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.
ബീഹാറിൽ ബറാണി, രക്സോൽ, ഡെഹ്‌റി-ഓൺ-സോൻ, ബിക്രംഗഞ്ച്, പിരോ, റാഫിഗഞ്ച്, ഗുരുരു, നബിനഗർ, ഹൈദർ നഗർ, മുഹമ്മദ്ഗഞ്ച്, നവാഡ, ലഖിസരായ്, ചൗസ, ഷഹപുർ പാത്തോറി, ജാനക്പുർ റോഡ്, ഘോഡസഹാൻ, ചകിയ, മോട്ടിപുർ, സിംരി ഭക്തിയാർപുർ, സുപൗൾ, മധേപുര, സിവൻ എന്നിവ ഉൾപ്പെടുന്നു.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സ്റ്റേഷനുകളും നവീകരിക്കുന്നുണ്ട്. ഇതിൽ മധ്യപ്രദേശിലെ ഭിണ്ട്, ദതിയ, ഹർപാൽപുർ എന്നിവയും രാജസ്ഥാനിലെ ധോൽപുർ, ഗോവിന്ദ്ഗഢ്, ഡീഗ് എന്നിവയും ഉൾപ്പെടുന്നു.
ഈ നവീകരണ പദ്ധതിയിൽ ഡൽഹിയിലെ തിലക് ബ്രിഡ്ജ്, ഹിമാചൽ പ്രദേശിലെ ബൈദ്യനാഥ് പാപ്രോല, ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി സ്റ്റേഷൻ, ഉത്തരാഖണ്ഡിലെ കോട്‌ദ്വാർ തുടങ്ങിയ മറ്റ് പല സംസ്ഥാനങ്ങളിലെയും സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു.
ഹരിയാണയിൽ, ഗുരുഗ്രാം, ഫരീദാബാദ് ടൗൺ, പാൽവാൾ, ഗോഹാന, ബല്ലഭ്ഗഢ്, ഹോഡാൽ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. അതേസമയം പഞ്ചാബിൽ, മോഹ, ബിയാസ്, ജലന്ധർ സിറ്റി തുടങ്ങിയ സ്റ്റേഷനുകളും ആധുനികവൽക്കരണത്തിന്റെ ഭാഗമാണ്.






