മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം 25ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, മോഡല്‍ പേഷ്യന്‍റ് കെയര്‍ സെന്‍റര്‍, താളിയോല പഠന കേന്ദ്രം, അഡ്വാന്‍സ്ഡ് മെഡിസിനല്‍ പ്ലാന്‍റ് നഴ്സറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കാന്‍സര്‍ ഡീജനറേറ്റീവ് രോഗങ്ങളിലെ ഗവേഷണത്തിനും പരിചരണത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഗണന നല്‍കും. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഗവേഷണവുമായി സഹകരിക്കും.

ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍വേദ രംഗത്തെ ദീര്‍ഘ വീക്ഷണമാണിത്. താളിയോലകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത അറിവുകള്‍ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുര്‍വേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്.

ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. ആയുര്‍വേദത്തിന്‍റെ പുരാതന വിജ്ഞാനത്തെ ആധുനിക ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ച്, ആഗോള മികവിന്‍റെ കേന്ദ്രമായി മാറാനാണ് ഐആര്‍ഐഎ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആയുര്‍വേദ ഗവേഷണത്തിലെ സുപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ആറ് പ്രത്യേക വകുപ്പുകളായാണ് ഐആര്‍ഐഎ പ്രവര്‍ത്തിക്കുന്നത്.

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്‌‌ലേഷണല്‍ ആയുര്‍വേദ, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെഡിസിനല്‍ പ്ലാന്‍റ്സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്സ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്‌ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ഹെറിറ്റേജ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഐസിടി സര്‍വീസസ് എന്നീ വിഭാഗങ്ങളാണുണ്ടാകുക.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി 20ന് സയന്‍റിഫിക് കോണ്‍ഫറന്‍സും 22 മുതല്‍ 25 വരെ ആയുര്‍വേദ എക്സ്പോയും കണ്ണൂരില്‍ സംഘടിപ്പിക്കും. ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐആര്‍ഐഎ നോഡല്‍ ഓഫീസര്‍ ഡോ. വി. രാജ്മോഹന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്‍.സജി, ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

X
Top