
ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.
മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡ്(എംഐഎൽ), ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്(എവിഎൻഎൽ), ഇന്ത്യ ഓപ്ടെൽ ലിമിറ്റഡ്(ഐഒഎൽ) എന്നിവയ്ക്കു മിനിരത്ന നൽകുന്നതിനാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയത്.
മൂന്നു വർഷമായി ലാഭമുണ്ടാക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണിത്.