ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

കാശ്മീരി കുങ്കുമപ്പൂവ് 60 രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കാശ്മീരിന്റെ സ്വന്തം കുങ്കുമപ്പൂവ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ഉടന്‍ കയറ്റുമതി ചെയ്യും. കാശ്മീരിലെ പുതിയ കയറ്റുമതി നയത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ രാജ്യങ്ങളിലേക്ക് കാശ്മീരി കുങ്കുമപ്പൂവ് എത്തിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതുതായി 60 രാജ്യങ്ങളിലേക്കാണ് കാശ്മീരി കുങ്കുമപ്പൂവ് എത്തുക. കയറ്റുമതി ആരംഭിക്കുന്നതിനാല്‍ കുങ്കുമപ്പൂവിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാകും.

ഒക്ടോബറില്‍ പുതിയ കയറ്റുമതി നയം പ്രാബല്യത്തില്‍ വരുന്നതോടെ ഈ 60 രാജ്യങ്ങളിലേക്കും കാശ്മീരി കുങ്കുമപ്പൂവ് എത്തും. കാശ്മീരി കുങ്കുമപ്പൂവിന് ആവശ്യക്കാര്‍ കൂടുതലുള്ള 60 രാജ്യങ്ങളെ സര്‍ക്കാര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടെ, ആഗോളതലത്തില്‍ വന്‍ തോതില്‍ കുങ്കുമപ്പൂവ് വിറ്റഴിക്കാന്‍ സാധിക്കുന്നതാണ്.

സമുദ്രനിരപ്പില്‍ നിന്ന് 1,600 മീറ്റര്‍ മുതല്‍ 1,800 മീറ്റര്‍ വരെ ഉയരത്തിലാണ് കാശ്മീരി കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. മറ്റു രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന കുങ്കുമപ്പൂവിനെ അപേക്ഷിച്ച് രുചിയിലും നിറത്തിലും കാശ്മീരി കുങ്കുമപ്പൂവ് വ്യത്യസ്ഥമാണ്.

നിലവില്‍, ജമ്മുകാശ്മീരിലെ പാംപോര്‍, ബുദ്ഗാം, ശ്രീനഗര്‍, കിഷ്ത്വാര്‍ എന്നിവിടങ്ങളിലാണ് കുങ്കുമപ്പൂവ് പ്രധാനമായും കൃഷി ചെയ്യുന്നത്.

X
Top