27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഐപിഒ 2026ല്‍?

നിക്ഷേപകര്‍ ഏറെ നാളായി കാത്തിരിക്കുന്ന റിലയന്‍സ്‌ ജിയോയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) 2026ല്‍ വിപണിയില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നാണ്‌ കരുതുന്നത്‌. 12 ലക്ഷം കോടി രൂപയായിരിക്കും ജിയോയുടെ വിപണിമൂല്യം എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

21.25 ലക്ഷം കോടി രൂപയാണ്‌ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ നിലവിലുള്ള വിപണിമൂല്യം. റിലയന്‍സ്‌ തങ്ങളുടെ പ്രമുഖ ബിസിനസുകളെ വിഭജിക്കാതെ ഒരു കമ്പനിക്ക്‌ കീഴിലായി മുന്നോട്ടുപോകുകയാണ്‌ നേരത്തെ ചെയ്‌തിരുന്നത്‌. ധനകാര്യ സേവന ബിസിനസ്‌ വിഭജിച്ചതിലൂടെ റിലയന്‍സ്‌ ഈ രീതിക്ക്‌ മാറ്റം കുറിച്ചു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനു പിന്നാലെ ടെലികോം, റീട്ടെയില്‍ എന്നീ മേഖലകളിലെ സബ്‌സിഡറികളും ലിസ്റ്റ്‌ ചെയ്യപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഘട്ടങ്ങളായി ഇത്‌ റിലയന്‍സ്‌ നടപ്പിലാക്കാനാണ്‌ സാധ്യത. ആഗോള പ്രൈവറ്റ്‌ ഇക്വിറ്റി നിക്ഷേപകര്‍ക്ക്‌ കൈവശമുള്ള ഓഹരി വില്‍ക്കുന്നതിനുള്ള അവസരം കൂടിയായിരിക്കും ജിയോ ഐപിഒ ഒരുക്കുന്നത്‌.

വിസ്‌ത ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്‌, കെകെആര്‍, പിഐഎഫ്‌, സില്‍വര്‍ ലേക്ക്‌, എല്‍ കാട്ടെര്‍ടണ്‍, ജനറല്‍ അറ്റ്‌ലാന്റിക്‌, ടിപിജി എന്നീ പ്രൈവറ്റ്‌ ഇക്വിറ്റി നിക്ഷേപകര്‍ 2020ലാണ്‌ റിലയന്‍സ്‌ ജിയോയില്‍ നിക്ഷേപിച്ചത്‌. വിവിധ സബ്‌സിഡറികള്‍ ലിസ്റ്റ്‌ ചെയ്യുന്നതിലൂടെ റിലയന്‍സ്‌ ഗ്രൂപ്പിന്‌ കൈവരുന്ന മൂല്യവര്‍ധന ഗണ്യമായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

സാധാരണ നിലയില്‍ ഒരു സബ്‌സിഡറി ഒരു കമ്പനിക്ക്‌ കീഴിലായി ലിസ്റ്റ്‌ ചെയ്യാതെ തുടരുമ്പോള്‍ അതിന്റെ വിപണിമൂല്യം 50 ശതമാനം മാത്രമായാണ്‌ കണക്കാക്കുന്നത്‌. അത്‌ ലിസ്റ്റ്‌ ചെയ്യുമ്പോള്‍ മാത്രമാണ്‌ പൂര്‍ണമായ മൂല്യം വിപണി കല്‍പ്പിക്കുന്നത്‌.

എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ ഡിസംബറില്‍ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ രേഖപ്പെടുത്തിയത്‌. നവംബര്‍ 28ന്‌ രേഖപ്പെടുത്തി 1581.3 രൂപയാണ്‌ റിലയന്‍സിന്റെ എക്കാലത്തെയും ഉയര്‍ന്ന വില. സാങ്കേതികമായി ശക്തമായ മുന്നേറ്റ പ്രവണതയാണ്‌ ഇപ്പോള്‍ ഈ ഓഹരിയില്‍ ദൃശ്യമായിരിക്കുന്നത്‌.

X
Top