ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ തായ്ലൻഡ് വ്ലോ​ഗർമാരെ കേരളത്തിലേക്ക് എത്തിക്കുന്നു

. വിദേശ വ്ളോഗര്‍മാരെ എത്തിച്ച് കേരളാ ടൂറിസത്തെ ലോകത്തിന് പരിചയപ്പെടുത്തും

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി വിദേശ വ്ളോഗര്‍മാരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്‍ (എംകെടിഎ). തായ്ലന്‍ഡിലെ 10 വ്ളോഗര്‍മാരെയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചരണത്തിനായി എത്തിക്കുക. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ടൂറിസം ഉച്ചകോടിയില്‍ ബെസ്റ്റ് ഏഷ്യാ ഡിഎംസി തായ്ലന്‍ഡുമായി ഇതു സംബന്ധിച്ച് ധാരണയായതായി എംകെടിഎ പ്രസിഡന്റ് അനി ഹനീഫും സെക്രട്ടറി ദിലീപ് കുമാറും പറഞ്ഞു.

തായ്ലന്‍ഡിലെ അധികം അറിയപ്പെടാത്ത ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ കേരളത്തിലെ ടൂറിസം സാധ്യകളെ എംകെടിഎ അവതരിപ്പിച്ചു. ബാങ്കോക്ക് സെഞ്ചുറി പാര്‍ക്കില്‍ നടന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്ന് 68 ടൂര്‍ ഓപ്പറേറ്റര്‍മാരാണ് പങ്കെടുത്തത്. ബാങ്കോക്കില്‍ നിന്ന് 300 കിലോമീറ്റര്‍ മാറിയുള്ള കാഞ്ചനബുരിയുടെ വിനോദസഞ്ചാര മേഖലകള്‍, കാഞ്ചന്‍ബുരി വാര്‍ സെമിട്രി, മൊന്‍ വില്ലേജ്, റിവര്‍ കവായ് ബ്രിഡ്ജ്, മല്ലിക സിറ്റി, ഡെത്ത് റെയില്‍ എന്നിവിടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സംഘം സന്ദര്‍ശനം നടത്തി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര സ്മാരകങ്ങളും കാടിന്റെ വശ്യതയും ട്രൈബല്‍ സമൂഹത്തിന്റെ വൈവിധ്യ സംസ്‌കാരങ്ങളുമൊക്കെ ഇടകലര്‍ന്ന കാഞ്ചനബുരി കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ബെസ്റ്റ് ഏഷ്യാ ഡിഎംസി തായ്ലന്‍ഡ് എംഡി ബൈ ചിന്‍സ് പറഞ്ഞു. എംകെടിഎ രക്ഷാധികാരി രവികുമാര്‍, ട്രഷറര്‍ കെആര്‍ ആനന്ദ്, ജോയിന്റ് സെക്രട്ടറി പ്രദീപ്, വൈസ് പ്രസിഡന്റ് സുബൊധ് ജോര്‍ജ് എന്നിവരും യാത്രയ്ക്ക് നേതൃത്വം നല്‍കി.

X
Top