
ടെക്സാസ്: കഴിഞ്ഞ പാദത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി ടെസ്‌ല ഇങ്ക്. മൂന്നാം പാദത്തിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാതാവിന്റെ ലാഭം ഇരട്ടിയിലധികം വർധിച്ച് 3.3 ബില്യൺ ഡോളറായി ഉയർന്നു.
പ്രസ്തുത പാദത്തിലെ കമ്പനിയുടെ വരുമാനം 21.5 ബില്യൺ ഡോളറാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 56 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ വരുമാനം അനലിസ്റ്റുകളുടെ പ്രവചനങ്ങളേക്കാൾ ഏകദേശം 500 മില്യൺ ഡോളർ കുറവാണ്.
ബാറ്ററി വിതരണ ശൃംഖലയിലെ തടസ്സങ്ങൾ വിൽപ്പന വളർച്ചയെ തടസ്സപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. അതേസമയം കമ്പനിയുടെ ഷാങ്ഹായ് പ്ലാന്റിലെ ഡെലിവറിയും ഉൽപാദനവും ശക്തമായി വർദ്ധിച്ചതായി ഈ മാസം ആദ്യം ടെസ്‌ല വെളിപ്പെടുത്തിയിരുന്നു.
ഈ വർഷം ഉൽപ്പാദനത്തിൽ 50 ശതമാനം വർധനവാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.