കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഇന്ത്യയിലെ 3-ാം ഓഫിസിനായി സ്ഥലം കണ്ടെത്തി ടെസ്‌ല

മുംബൈ: ഇലോൺ മസ്കിന്റെ വാഹനനിർമാണ കമ്പനി ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ബാന്ദ്ര–കുർള കോംപ്ലക്സിന് സമീപം ഫീനിക്സ് മാർക്കറ്റ് സിറ്റിയിൽ പുതിയ ഓഫിസ് പാട്ടത്തിനെടുത്തു. 3 ലക്ഷം രൂപയാണ് പ്രതിമാസ വാടക.

ഇന്ത്യയിലെ ടെസ്‌ലയുടെ മൂന്നാമത്തെ ഓഫിസാണിത്. നേരത്തെ പുണെയിലെ വിമാൻ നഗറിലും ബെംഗളൂരുവിലും ഓഫിസുകൾ തുറന്നിരുന്നു.

വിപുലമായ ഷോറൂം തൂടങ്ങാൻ 4,003 ചതുരശ്ര അടി വിസ്തീർണമുള്ള പ്രീമിയം സ്ഥലം 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് പാട്ടത്തിനെടുത്തിട്ടുമുണ്ട്.

X
Top