ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വിള ഇൻഷുറൻസ് ചെയ്യാനാകാതെ പതിനായിരക്കണക്കിനു കർഷകർ

കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസിനായി റജിസ്റ്റർ ചെയ്യാനാകാതെ കേരളത്തിലെ പതിനായിരക്കണക്കിനു കർഷകർ ആശങ്കയിൽ. പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഈ സീസണിലെ റജിസ്ട്രേഷനുള്ള സമയപരിധി ജൂൺ 30 അവസാനിച്ചെങ്കിലും അതിനുള്ള പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല.

പേമാരിയും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ ഓരോ വർഷവും ഉണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയിൽ അൽപം ആശ്വാസമായിരുന്ന സഹായം കൂടി ഇതോടെ ഇല്ലാതാകും എന്നതാണ് കർഷകരുടെ ആശങ്ക. അതും നാലിലൊന്ന് ചെലവിൽ കവറേജ് നേടാനുള്ള അവസരം ആണ് നഷ്ടപ്പെടുന്നത്.

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം പാലിച്ച് പോർട്ടൽ തുറക്കുമെന്നും റജിസ്ട്രേഷനുള്ള സമയപരിധി നീട്ടുമെന്നും പദ്ധതി നടത്തിപ്പുകാരായ അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി അധികൃതർ പ്രതികരിച്ചു.

പക്ഷേ, സബ്സിഡി ഇനത്തിൽ സംസ്ഥാന സർക്കാർ നൽകേണ്ട തുക നൽകാത്തതാണ് പ്രതിസന്ധിക്കു കാരണം എന്നാണ് സൂചന. അങ്ങനെയെങ്കിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഈ തുക സംസ്ഥാന സർക്കാരിനു എന്നു നൽകാനാകും എന്ന ചോദ്യം ഉയരുന്നു.

രണ്ടു സീസണുകളിലായി നടപ്പാക്കുന്ന വിള ഇൻഷുറൻസിൽ പ്രീമിയത്തിന്റെ 75 ശതമാനവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയാണ്. അതുകൊണ്ട് തന്നെ നാലിലൊന്ന് ചെലവിൽ നഷ്ടപരിഹാരം നേടാനുള്ള അവസരമാണ് പദ്ധതി.

അതേസമയം, 2023 ഒന്നാം വിള മുതൽ രണ്ടു കൊല്ലത്തിലായി ആറ് സീസണിലെ ക്ലെയിം കർഷകർക്ക് കൊടുക്കാനുമുണ്ട്. അതിനു ഒരു കാരണം സംസ്ഥാന സർക്കാർ സബ്സിഡി കിട്ടാത്തതാണ് എന്നു പറയുന്നു.

സബ്സിഡി തുക അനുവദിക്കാത്താതാണ് റജിസ്ട്രേഷനുള്ള തടസ്സമെങ്കിൽ ആ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരണിക്കണം എന്നാണ് കർഷകരുടെ ആവശ്യം.

X
Top