നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ടെലികോം കമ്പനികൾ വീണ്ടും നിരക്ക് കൂട്ടുന്നു

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാദ്ധ്യത സൃഷ്‌ടിച്ച്‌ രാജ്യത്തെ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് കൂട്ടുന്നു. പ്രവർത്തന ചെലവിലുണ്ടാകുന്ന കനത്ത വർദ്ധന കണക്കിലെടുത്ത് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും എൻട്രി ലെവല്‍ പ്ളാനുകളുടെ നിരക്ക് ഉയർത്തി. മറ്റൊരു കമ്പനിയായ വോഡഫോണ്‍ ഐഡിയയും അടുത്ത ദിവസം ചാർജ് വർദ്ധിപ്പിച്ചേക്കും. ഡാറ്റ ഉപയോഗത്തിന്റെ നിരക്കുകളിലാണ് വർദ്ധന.

നേരിട്ട് നിരക്ക് വർദ്ധിപ്പിക്കുന്നതിന് പകരം താഴ്ന്ന പ്ളാനുകള്‍ ഒഴിവാക്കി ഡാറ്റ ചാർജ് ഉയർത്തുന്ന തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്. എൻട്രി ലെവല്‍ പ്ളാനുകള്‍ പിൻവലിക്കുന്നതിലൂടെ ടെലികോം കമ്ബനികളുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ (എ.ആർ.പി.യു) നാല് മുതല്‍ എട്ടു ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.

50 രൂപയുടെ വ‍ർദ്ധന
ഉപഭോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന എൻട്രി ലെവലിലെ 249 രൂപയുടെ പ്രീപെയ്‌ഡ് പ്ളാൻ കഴിഞ്ഞ ദിവസം റിലയൻസ് ജിയോ നിറുത്തലാക്കിയിരുന്നു. തൊട്ടുപിന്നാലെ ഭാരതി എയർടെല്ലും 249 രൂപയുടെ പ്രീ പെയ്‌ഡ് പ്ളാൻ പിൻവലിച്ചു. ഒരു ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കല്‍, എസ്.ടി.ഡി കാളുകളും പ്രതിദിനം 100 എസ്.എം.എസുമാണ് 24 ദിവസം കാലാവധിയുള്ള ഈ പ്ളാനിലൂടെ ലഭിച്ചിരുന്നത്.

എന്നാല്‍ ഈ പ്ളാൻ പിൻവലിച്ചതോടെ എയർടെല്ലിന്റെ എൻട്രി ലെവല്‍ പാക്കിന്റെ ചാർജ് 299 രൂപയാണ്. 28 ദിവസം കാലാവധിയുള്ള ഈ പ്ളാനിലൂടെ ഒരു ജി.ബി ഡാറ്റയും പ്രതിദിനം 100 എസ്.എം.എസും പരിധിയില്ലാത്ത ലോക്കല്‍, എസ്.ടി.ഡി കാളുകളും ലഭിക്കും.

റിലയൻസ് ജിയോ എൻട്രി ലെവലിലെ 209 രൂപയുടെയും 249 രൂപയുടെയും പ്ളാനുകളാണ് നിറുത്തലാക്കിയത്. ഇതോടെ എൻട്രിലെവല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലില്‍ പ്രതിമാസം 50 രൂപയുടെ വർദ്ധനയുണ്ടാകും.

X
Top