ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ടിസിഎസില്‍ നിന്നും 7492 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍, തേജസ് നെറ്റ് വര്‍ക്ക്‌സ് ഓഹരി 3.65 ശതമാനം ഉയര്‍ന്നു

മുംബൈ:  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (ടിസിഎസ്) മാസ്റ്റര്‍ കരാര്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 16 ന് തേജസ് നെറ്റ് വര്‍ക്ക് ഓഹരികള്‍  3.65 ശതമാനം ഉയര്‍ന്നു.ബിഎസ്എന്‍എല്ലിന്റെ പാന്‍-ഇന്ത്യ 4 ജി / 5 ജി നെറ്റ് വര്‍ക്കിനായി റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്ക് ഉപകരണങ്ങളുടെ വിതരണം ചെയ്യുന്നതിനാണ് കരാര്‍. അവയുടെപിന്തുണ, വാര്‍ഷിക അറ്റകുറ്റപ്പണി സേവനങ്ങള്‍ എന്നിവ നിര്‍വഹിക്കുകയും വേണം.

കരാറിന്റെ ഭാഗമായി കമ്പനിക്ക് 7,492 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ (പിഒ) ലഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ വിതരണം 2023, 2024 കലണ്ടര്‍ വര്‍ഷങ്ങളില്‍ കമ്പനി നടപ്പാക്കും. പിന്തുണയും പരിപാലന സേവനങ്ങളും വാറന്റി കാലയളവിന് ശേഷം 9 വര്‍ഷത്തേക്ക് ആയിരിക്കും.

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ തേജസ് നെറ്റ് വര്‍ക്ക്‌സ് 26.3 കോടി രൂപയുടെ അറ്റ നഷ്ടം നേരിട്ടിരുന്നു. മുന്‍ പാദത്തില്‍ 11.5 കോടി രൂപയായിരുന്നു നഷ്ടം.843 രൂപയിലാണ് കമ്പനി ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്.

X
Top