എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ടെക് മഹീന്ദ്ര ക്യു3: അറ്റാദായം 5 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: മൂന്നാം പാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര. ഏകീകൃത അറ്റദായം 5.3 ശതമാനം താഴ്ന്ന് 1297 കോടി രൂപയായി. വരുമാനം 13735 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.9 ശതമാനം കൂടുതല്‍. വരുമാനം പ്രതീക്ഷകളെ മറികടന്നെങ്കിലും അറ്റാദായത്തിന്റെ കാര്യത്തില്‍ നിരാശയായിരുന്നു ഫലം. യഥാക്രമം 13612 കോടി രൂപയും 1359 കോടി രൂപയുമാണ് കണക്കുകൂട്ടിയിരുന്നത്.

എബിറ്റ തുടര്‍ച്ചയായി 8.1 ശതമാനമുയര്‍ന്ന് 2144 കോടി രൂപയായി.4.1 ശതമാനമാണ് വാര്‍ഷിക വര്‍ധനവ്. മോശം ആഗോള പരിതസ്ഥിതിയാണ് വളര്‍ച്ചയെ ബാധിക്കുന്നതെന്ന് എംഡിയും സിഇഒയുമായ സിപി ഗുരുനാനി പറയുന്നു.

795 മില്യണ്‍ ഡോളറിന്റെ പുതിയ ഓര്‍ഡറുകളാണ് കമ്പനിയെ തേടിയെത്തിയത്. മുന്‍വര്‍ഷത്തെ 704 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് കൂടുതല്‍. ജീവനക്കാരുടെ കൊഴിഞ്ഞപോക്ക് 17 ശതമാനമായി കുറയുകയും ചെയ്തു.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 20 ശതമാനമായിരുന്നു. നിലവില്‍ 157068 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 4.2 ശതമാനം കുറവ്.

അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ ജീവനക്കാരുടെ എണ്ണം 8.3 ശതമാനം ഉയര്‍ന്നു.

X
Top