
കൊല്‍ക്കത്ത: ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേയിലയുടെ വില ഓഗസ്റ്റില്‍ 50 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലെ അനിശ്ചിതാവസ്ഥയും ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് കാരണം. നിലവില്‍ കിലോയ്ക്ക് 14 രൂപയാണ് വില.
ഏപ്രില്‍-മെയ് മാസങ്ങളില്‍ 22 രൂപയായിരുന്ന സ്ഥാനത്താണിത്. വിലയിടിവ് ചെറുകിട കര്‍ഷകരെ ആശങ്കയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1 മുതല്‍ 5 ഏക്കറില്‍ വരെ കൃഷി ചെയ്യുന്നവരാണ് ഇവര്‍.
ഇന്ത്യയുടെ തേയില ഉത്പാദനത്തിന്റെ 54 ശതമാനവും ചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. വില്‍പനവില വാര്‍ഷികാടിസ്ഥാനത്തില്‍ 10-15 ശതമാനമാണ് കുറഞ്ഞത്. വിലയിടിവ് തുടരുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പ്രതികരിച്ചു.
മേഖലയ്ക്ക് നയപരമായ പിന്തുണവേണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.






