‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

മെൻസ് വെയർ രംഗത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുമായി കേരള സ്റ്റാർട്ട്അപ്പ്

കൊച്ചി: കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യൻ ടെക്സ്ടൈൽ സ്റ്റാർട്ടപ്പ് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാല്‍ ഫാഷന്‍( ജി&എ) (Giacca & Abito Sartoriale) ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലൂടെ ഇനി നേരിട്ട് ഉപഭോക്താക്കളിലേക്കെത്തും.

‘ടീ ആൻഡ് ടെയ്‌ലറിങ്’ www.teaandtailoring.com എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ഇകോമേഴ്‌സ് പോർട്ടലിലൂടെയാണ് പുതിയ ചുവടുവയ്‌പ്പ്‌. ബിസിനസ് റ്റു ബിസിനസ് സംരംഭത്തിലൂടെ ഇന്ത്യയൊട്ടാകെ പേരെടുത്ത ശേഷമാണ് ജി ആൻഡ് എ ഓൺലൈനായി ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കാൻ തയാറെടുക്കുന്നത്.

ഓൺലൈൻ വില്പനയ്ക്ക് സ്വന്തമായി ഒരു പ്ലാറ്റ്ഫോം തയാറാക്കുന്നതിനൊപ്പം സംസ്ഥാനത്ത് എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാനും പദ്ധതിയുണ്ട്.

ഓൺലൈനായും ഓഫ്‌ലൈനായുമുള്ള വില്പന സാധ്യതകളെ ഒരേപോലെ പ്രയോജനപ്പെടുത്തി, പുരുഷന്മാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഒരു മുൻനിര വസ്ത്ര ബ്രാൻഡായി മാറാനാണ് ടീ ആൻഡ് ടെയ്‌ലറിങ്ങിന്റെ ഉദ്ദേശ്യം.

മിതമായ നിരക്കിൽ ഒരു ആഡംബര ഷോപ്പിംഗ് അനുഭവമാണ് ടീ ആൻഡ് ടെയ്ലറിങ് ഉപഭോക്താക്കൾക്ക് നൽകുക. ഇഷ്ടവസ്ത്രങ്ങളുടെ സൂക്ഷ്‌മവിവരങ്ങൾ ഓരോന്നും മനസിലാക്കി തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഓൺലൈൻ സ്റ്റോറിൽ ഒരുക്കും.

ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും സവിശേഷതകളുണ്ട്.

കമ്പനിയുടെ സ്വന്തം ഫോർമൽ വസ്ത്രബ്രാൻഡായ ‘ടി ദി ബ്രാൻഡ്’, ക്യാഷ്വൽ വസ്ത്രശ്രേണിയായ ‘ബെയർ ബ്രൗൺ’, എത്നിക് വിയർ ബ്രാൻഡ് ‘ടേല്‍ ഓഫ് ടീൽ’, ആകർഷകമായ തേയില ഉൽപ്പന്നങ്ങൾ, ആക്സസറികൾ, സ്റ്റേഷനറി എന്നിവയെല്ലാം ഇനി ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും.

കമ്പനിയുടെ സ്വന്തം ബ്രാൻഡുകൾക്ക് പുറമെ പ്രത്യേകം തെരെഞ്ഞെടുത്ത മറ്റ് ബ്രാൻഡുകളുടെ ടെക്സ്റ്റെയിൽ, ഇന്നർവിയർ കളക്ഷനും ഓൺലൈൻ പോർട്ടലിൽ ഉണ്ടാവും.

ഇന്ത്യയൊട്ടാകെ ഓഫ്‌ലൈൻ സ്റ്റോറുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതിന്റെ ഭാഗമായുള്ള ആദ്യത്തെ എക്സ്ക്ലൂസീവ് സ്റ്റോർ തിരുവനന്തപുരത്തെ ലുലു മാളിൽ ഉടൻ തുറക്കും.

പുരുഷന്മാർക്ക് വേണ്ടിയുള്ള അതിമനോഹരമായ ലൈഫ്സ്റ്റൈൽ സ്റ്റോറും പ്രീമിയം ടീ ബാർ അനുഭവവുമാണ് ജി ആൻഡ് എ വിഭാവനം ചെയ്യുന്നത്.

X
Top