സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശയ്ക്ക് ടിഡിഎസ്

കോഴിക്കോട്: സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശയ്ക്കും ടിഡിഎസ് നിർബന്ധമാക്കി ആദായനികുതി വകുപ്പ്. ഇതിനായി സംഘങ്ങൾക്കു നോട്ടിസ് നൽകിത്തുടങ്ങി.

50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സഹകരണ സംഘങ്ങൾ നിക്ഷേപ പലിശയ്ക്ക് സ്രോതസ്സിൽ നിന്നുള്ള നികുതി (ടിഡിഎസ്) നിർബന്ധമായും പിടിക്കണം. മുതിർന്ന പൗരന്മാർക്ക് ഒരു വർഷം നൽകുന്ന പലിശ ഒരു ലക്ഷം രൂപയിൽ കൂടിയാലോ മറ്റുള്ളവർക്ക് 50,000 രൂപയിൽ കൂടിയാലോ ടിഡിഎസ് പിടിച്ചിരിക്കണം. വീഴ്ച വരുത്തിയാൽ കനത്ത പിഴ ഈടാക്കുമെന്നും നോട്ടിസിൽ സൂചിപ്പിക്കുന്നു.

2020ൽ ടിഡിഎസ് നിർബന്ധമാക്കി കൊണ്ടുവന്ന കേന്ദ്ര നിയമഭേദഗതിക്കെതിരെ സഹകരണ സംഘങ്ങൾ നൽകിയ ഹർജികൾ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി തള്ളിയിരുന്നു.

ഇതോടെയാണ് ഇപ്പോൾ നോട്ടിസ് നൽകിത്തുടങ്ങിയത്. 2025 ഒക്ടോബർ 26 മുതൽ നൽകുന്ന നിക്ഷേപ പലിശയ്ക്ക് ഇത് ബാധകമാകും. സാധാരണ പലിശയ്ക്ക് 10%, പാൻ കാർഡ് വിവരങ്ങൾ നൽകാത്തവരുടെ പലിശയ്ക്ക് 20% എന്ന നിരക്കിലാണു നികുതി ഈടാക്കേണ്ടത്.

അതേസമയം, സംഘത്തിന്റെ വിറ്റുവരവ് കണക്കാക്കാൻ വരുമാനവും വിൽപനയും മാത്രം കണക്കാക്കണമെന്നാണു സംഘങ്ങളുടെ ആവശ്യം. നിക്ഷേപത്തെ വരുമാനമായി കണക്കാക്കിയാൽ കേരളത്തിലെ മിക്കവാറും സംഘങ്ങൾ ഈ പരിധിയിൽ ഉൾപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു.

X
Top