
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനി, ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്) 2024 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 59381 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കൂടുതലാണിത്.
അറ്റാദായം 16.83 ശതമാനം ഉയര്‍ന്ന് 11074 കോടി രൂപ.15-20 ശതമാനം ലാഭവളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എബിറ്റ മാര്‍ജിന്‍ 10 ബേസിസ് പോയിന്റ് കൂടി 23.1 ശതമാനമായിട്ടുണ്ട്.
അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായവും ഇബിറ്റ മാര്‍ജിനും 2.8 ശതമാനവും 1.3 ശതമാനവും കുറഞ്ഞു. 9 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്. ജൂലൈ 20 ആണ് റെക്കോര്‍ഡ് തീയതി.
ഓഗസ്റ്റ് 7 ഓടെ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.10.2 ബില്യണ്‍ ഡോളറിന്റെ ശക്തമായ ഓര്‍ഡര്‍ ബുക്കാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ മാക്രോ ഇക്കണോമിക് പ്രതിസന്ധികളെ മറികടന്ന് ത്രൈമാസ ഡീല്‍ 7-9 ബില്യണ്‍ ഡോളറിലധികമാക്കാനും ഐടി സേവന ഭീമനായി.
പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഡീലാണിത്.ഒന്നാം പാദത്തിലെ മൊത്തം കരാര്‍ മൂല്യം (ടിസിവി)10 ബില്യണ്‍ ഡോളറാണ്. വാര്‍ഷിക അടിസ്ഥാനത്തില്‍ 24.39 ശതമാനം വര്‍ദ്ധനവ്.