
മുംബൈ: ദക്ഷിണാഫ്രിക്കൻ ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ അബ്സ കോർപ്പറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് ഒരു കരാർ നേടിയതായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തിങ്കളാഴ്ച അറിയിച്ചു. കമ്പനിയുടെ പോസ്റ്റ്-ട്രേഡ് പ്രോസസ്സിംഗ് സൊല്യൂഷൻ പ്ലാറ്റ്‌ഫോമായ ടിസിഎസ് ബാഎൻസിഎസ് ഗ്ലോബൽ സെക്യൂരിറ്റീസ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടാണ് കരാർ.
അബ്സ കോർപ്പറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് അസറ്റ് മാനേജർമാർ, പെൻഷൻ ഫണ്ടുകൾ, സ്റ്റോക്ക് ബ്രോക്കർമാർ, ആഗോള കസ്റ്റോഡിയൻമാർ എന്നിവർക്ക് പ്രാദേശികവും ആഗോളവുമായ പ്രവർത്തനപരവും ഭരണപരവുമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
കരാർ പ്രകാരം ട്രേഡ് മാനേജ്‌മെന്റ്, ക്ലിയറിംഗ്, സെറ്റിൽമെന്റ് എന്നിവയെ പിന്തുണയ്ക്കുന്നതിനായി കമ്പനി ടിസിഎസ് ബാഎൻസിഎസ് സൊല്യൂഷൻ ഒരു സംയോജിത ഫ്രണ്ട്-ടു-മിഡ്-ഓഫീസ് പ്ലാറ്റ്‌ഫോമായി വിന്യസിക്കുകയും, ഇത് എഡബ്യുഎസ്സിനാൽ ക്ലൗഡിൽ ഹോസ്റ്റുചെയ്യുകയും ചെയ്യും. മൂന്ന് വലിയ ഡിപ്പോസിറ്ററികളും ആഫ്രിക്കയിലെ 12 രാജ്യങ്ങളിലെ പ്രമുഖ റീട്ടെയിൽ ബാങ്കുകളും ടിസിഎസ് ബാഎൻസിഎസിന്റെ കോർ ബാങ്കിംഗ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ടിസിഎസ് അവകാശപ്പെട്ടു.