അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് OTP വെരിഫിക്കേഷൻ നിർബന്ധമാക്കി റെയിൽവേ

മുംബൈ: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന വൺ-ടൈം പാസ്‌വേഡ് (ഒടിപി) വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി ടിക്കറ്റുകൾ നൽകുകയുള്ളൂ. ഈ ഒടിപി വെരിഫിക്കേഷൻ സംവിധാനം ഡിസംബർ ഒന്നു മുതൽ നടപ്പിലാക്കുമെന്നാണ് റെയിൽവേ പറയുന്നത്.

‘റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് തത്കാൽ ബുക്കിങ് സംവിധാനത്തിൽ ഒരു പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. സിസ്റ്റം ജനറേറ്റ് ചെയ്യുന്ന വൺ-ടൈം പാസ്‌വേഡ് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ഇനി തത്കാൽ ടിക്കറ്റുകൾ നൽകുകയുള്ളൂ.ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഈ ഒടിപി അയക്കുകയും ഒടിപി വിജയകരമായി സാധൂകരിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ് നൽകുകയുമുള്ളൂ’, എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ, ഒടിപി അടിസ്ഥാനമാക്കിയുള്ള തത്കാൽ ഓതൻ്റിക്കേഷൻ സംവിധാനം ട്രെയിൻ നമ്പർ 12009/12010, മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിൽ നടപ്പിലാക്കും. പിന്നീട് ഇത് നെറ്റ്‌വർക്കിലുടനീളമുള്ള മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിങ് ചാനലുകളിലും ഈ പുതിയ സംവിധാനം ബാധകമാകും. സുതാര്യമായ തത്കാൽ ബുക്കിങ് ഉറപ്പാക്കുകയും യഥാർഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ മികച്ച രീതിയിൽ ലഭ്യമാക്കുകയുമാണ് ഈ മാറ്റത്തിൻ്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തത്കാൽ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം? 2025-ലെ തത്കാൽ ബുക്കിങ് നിയമങ്ങ
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന്, ഐആർസിടിസി വെബ്സൈറ്റിലോ മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകളിലോ ലോഗിൻ ചെയ്ത് താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക.
അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബുക്കിങ് സമയത്തിന് മുൻപ് നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
യാത്രയുടെ തീയതിക്കൊപ്പം, യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ പൂരിപ്പിക്കുക.
സെർച്ച് ഫോമിൽ ‘തത്കാൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക, ലഭ്യമായ ട്രെയിനുകൾക്കായി തിരയുക, നിങ്ങൾക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുക.
യാത്രക്കാരുടെ പേര്, വയസ്, ലിംഗം തുടങ്ങിയ വിവരങ്ങൾ നൽകുക. ഭാവിയിലെ ബുക്കിങ്ങുകൾക്കായി നിങ്ങളുടെ വിവരങ്ങൾ സേവ് ചെയ്യാൻ "മാസ്റ്റർ ലിസ്റ്റ്" ഫീച്ചർ ഉപയോഗിക്കാം.
നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ പേയ്‌മെൻ്റ് വാലറ്റുകൾ ഉപയോഗിച്ച് ഇടപാട് വേഗത്തിൽ പൂർത്തിയാക്കുക.

2025 ഒക്ടോബർ 28 മുതൽ പ്രാബല്യത്തിലുള്ള ഐആർസിടിസിയുടെ പുതിയ അറിയിപ്പ് പ്രകാരം, റിസർവേഷൻ ആരംഭിക്കുന്ന ആദ്യ ദിവസം രാവിലെ എട്ട് മണിക്കും 10 മണിക്കും ഇടയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ ഓതൻ്റിക്കേഷൻ നിർബന്ധമാണ്. ആധാർ വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഈ സമയപരിധിക്ക് പുറത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

X
Top