ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

ലക്ഷദ്വീപിൽ ടാജ് ഗ്രൂപ്പ് രണ്ട് ലോകോത്തര റിസോർട്ടുകൾ തുറക്കും

കൊച്ചി: ലക്ഷദ്വീപിൽ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് പുതിയ ലക്ഷ്വറി റിസോർട്ടുകൾ നിർമിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു.ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയാണ് (Indian Hotels Company -IHCL) റിസോർട്ടുകൾ നിർമിക്കുന്നത്.

സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ടാറ്റ ഇക്കാര്യം അറിയിച്ചത്. വിനോദ സഞ്ചാരികൾക്കായി ലോകോത്തര നിലവാരമുള്ള താജ് റിസോർട്ടുകളാണ് ഒരുങ്ങുന്നത്. സുഹേലി, കട്മത്ത് എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന രണ്ട് താജ് റിസോർട്ടുകൾ 2026ഓടെ പൂർത്തിയാകും.

ദ് താജ് സുഹേലി റിസോർട്ട്
കഴിഞ്ഞ ജനുവരിയിലാണ് ലക്ഷദ്വീപിൽ താജ് ഹോട്ടലുകൾ നിർമിക്കുമെന്ന് ടാറ്റയുടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ആദ്യമായി അറിയിച്ചിരുന്നത്. ആഡംബര കപ്പലുകളെ വെല്ലുന്ന സൗകര്യങ്ങളോടെയുള്ള റിസോർട്ടുകളാണ് ഒരുങ്ങുന്നത്.

36 ദ്വീപുകളുടെ സമൂഹമാണ് ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. ഇതിൽ മോതിരത്തിന്റെ ആകൃതിയിലുള്ള ഒരു ദ്വീപാണ് സുഹേലി. ഇവിടെ നിർമിക്കുന്ന ‘ദി താജ് സുഹേലി’ റിസോർട്ടിൽ 110 മുറികൾ, ബീച്ചിൽ 60 വില്ലകൾ, 50 വാട്ടർ വില്ലകൾ തുടങ്ങിയവയാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്.

ദ് താജ് കദ്മത്’ റിസോർട്ട്
ലഗൂണുകളാൽ സമൃദ്ധമായ കട്മത്ത് കാർഡമം ദ്വീപ് എന്നും അറിയപ്പെടുന്നു. മറൈൻ സംരക്ഷിത പ്രദേശമായ ഇവിടെ 110 മുറികൾ, 75 ബീച്ച് വില്ലകൾ, 35 വാട്ടർ വില്ലകൾ എന്നിവയടക്കമുള്ള ‘ദ് താജ് കദ്മത്’ റിസോർട്ടാണ് ഒരുങ്ങുന്നത്.

ടാറ്റയുടെ രണ്ട് റിസോർട്ടുകൾ കൂടി വരുന്നതോടെ ലോകത്തിലെ തന്നെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ലക്ഷദ്വീപ് മാറുമെന്നാണ് കരുതപ്പെടുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനിക്ക്, ആഗോളതലത്തിൽ 252 ഹോട്ടലുകൾ സ്വന്തമായുണ്ട്. ഇവയിൽ 67 എണ്ണത്തിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 11 രാജ്യങ്ങളിൽ 100ൽ അധികം ലൊക്കേഷനുകളിലാണ് കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുള്ളത്.

ലക്ഷദ്വീപിലെ റിസോർട്ടുമായി ബന്ധപ്പെട്ട് ടാറ്റയുടെ സാന്നിദ്ധ്യം വീണ്ടും വാർത്തയായതോടെ ഇന്ത്യൻ ഹോട്ടൽസിന്റെ ഓഹരിവില കുതിച്ചുയർന്നു.

X
Top