സാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾസ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്

ടാറ്റ യുകെയിലെ സ്റ്റീൽ ബിസിനസിൽ നിന്ന് പുറത്തുകടന്നേക്കും

മുംബൈ: ബ്രിട്ടീഷ് ഗവൺമെന്റിന്റെ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാൽ യുകെയിലെ സ്റ്റീൽ ബിസിനസിൽ നിന്ന് പുറത്തുകടക്കുന്ന കാര്യം ടാറ്റ സൺസ് പരിഗണിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

പ്ലാന്റ് പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിന് കാർബൺ ചൂളകൾക്ക് പകരം ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് ആവശ്യമാണെന്ന് ടാറ്റ സൺസ് അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഗവൺമെന്റിൽ നിന്ന് കാര്യമായ സഹായം ലഭിക്കാത്തതിനാലാണ് കമ്പനി യുകെ സ്റ്റീൽ ബിസിനസിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

യുകെയിൽ ടാറ്റ ഗ്രൂപ്പിന് കാര്യമായ ബിസിനസ്സ് സാന്നിധ്യമുണ്ട്. കൂടാതെ കമ്പനിയുടെ പോർട്ട് ടാൽബോട്ട് പ്ലാന്റിന് പ്രതിവർഷം 5 ദശലക്ഷം ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്.

അതേസമയം ഈ റിപ്പോർട്ടുകളോട് ടാറ്റ സൺസ് പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം പ്ലാന്റിന്റെ പുനർനിർമ്മാണത്തിന് 3 ബില്യൺ പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്നു.

X
Top