ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ടാറ്റ ടെക്‌നോളജീസ് ഐപിഒയ്ക്ക് സെബി അനുമതി

മുംബൈ: ടാറ്റ ടെക്‌നോളജീസ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി. ഇതോടെ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പബ്ലിക് ഇഷ്യുവിന് അരങ്ങൊരുങ്ങി. മാര്‍ച്ചിലാണ് ടാറ്റ ടെക് ഐപിഒ പേപ്പറുകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ മുന്‍പാകെ സമര്‍പ്പിച്ചത്.

ഐപിഒ പൂര്‍ണ്ണമായും ഒഎഫ്എസ് (ഓഫര്‍ ഫോര്‍ സെയില്‍) ആണ്. അതായത് കമ്പനി ഓഹരിയുടമകള്‍ പെയ്ഡ് അപ്പ് മൂലധനത്തിന്റെ 23.60 ശതമാനം അഥവാ 9.57 കോടി രൂപ വിറ്റഴിക്കുന്നു.നിലവില്‍ കമ്പനിയില്‍ ടാറ്റ മോട്ടോഴ്സിന് 74.42 ശതമാനം പങ്കാളിത്തമുണ്ട്.

ടാറ്റ ക്യാപിറ്റല്‍ അഡൈ്വസേഴ്സ് നിയന്ത്രിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന് 8.96 ശതമാനവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന് 4.48 ശതമാനവും ഓഹരികളാണുള്ളത്. ടാറ്റ മോട്ടോഴ്സ് 81,133,706 ഇക്വിറ്റി ഓഹരികളും ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് 9,716,853 ഇക്വിറ്റി ഓഹരികളും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് 4,858,425 ഓഹരികളും വിറ്റഴിക്കും.

ഐപിഒ വലുപ്പത്തിന്റെ 35% റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രീ ഐപിഒ പ്ലെയ്സ്മെന്റിനെക്കുറിച്ച് ആലോചിക്കുന്നില്ല. പ്രാരംഭ ഓഹരി വില്പനയിലൂടെ 3500 -4000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ടാറ്റ ടെക്‌നോളജീസിന്റെ ഓഹരികള്‍ ഭാഗികമായി വിറ്റഴിക്കുമെന്ന് 2022 ഡിസംബര്‍ 22 ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.ഓട്ടോമോട്ടീവ്, എയ്റോസ്പേസ് ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും അവരുടെ വിതരണക്കാര്‍ക്കും എന്‍ജിനീയറിങ്, ഡിസൈന്‍, പ്രൊഡക്റ്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ്, ഉത്പ്പന്ന വികസനം, ഐടി സര്‍വീസ് മാനേജ്മെന്റ് എന്നിവയില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ ടെക്നോളജീസ്.

നോര്‍ത്ത് അമേരിക്ക, യൂറോപ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ പസിഫിക്ക് എന്നീ മേഖലകളിലും സേവനമുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസ്ഥിരമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടെക്നോളജീസിന്റെ ലാഭം 16 ശതമാനത്തോളം ഇടിഞ്ഞു.

വാര്‍ഷികാടിസ്ഥാനത്തില്‍ 47.4 ശതമാനം വരുമാനവര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.

X
Top