ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

331 കോടിയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ്

ഡൽഹി: ജൂൺ പാദത്തിൽ 331.09 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ടിഎസ്‌എൽപി), പ്രധാനമായും ചെലവുകൾ ഉയർന്നതാണ് അറ്റ നഷ്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 331.60 രൂപയായിരുന്നു. അതേസമയം, 2022 ജൂണിൽ അവസാനിച്ച പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം മുൻ വർഷത്തെ ഇതേകാലയളവിലെ 1,726.82 കോടി രൂപയിൽ നിന്ന് 2,154.78 കോടി രൂപയായി ഉയർന്നു. കൂടാതെ പ്രസ്തുത പാദത്തിലെ കമ്പനിയുടെ ചെലവ് 2021 ജൂൺ പാദത്തിലെ 1,282.59 കോടിയിൽ നിന്ന് 2,489.58 കോടി രൂപയായി വർധിച്ചു.

ടാറ്റ സ്റ്റീലിന്റെ ഒരു അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ടിഎസ്‌എൽപി), ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സ്‌പെഷ്യൽ സ്റ്റീൽ & മർച്ചന്റ് ഡയറക്‌ട് റിഡ്യൂസ്ഡ് അയേൺ (സ്പോഞ്ച് അയേൺ) നിർമ്മാതാക്കളിൽ ഒന്നാണ്. ടിഎസ്‌എൽപി വഴി ടാറ്റ സ്റ്റീൽ അടുത്തിടെ ഒഡീഷ ആസ്ഥാനമായുള്ള എൻഐഎൻഎല്ലിനെ 12,000 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. 

X
Top