ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ടിഎസ്‌എംഎല്ലിന്റെ ഓഹരികൾ ഏറ്റെടുത്ത് ടാറ്റ സ്റ്റീൽ

മുംബൈ: ടാറ്റ സ്റ്റീൽ മൈനിംഗ് ലിമിറ്റഡിൽ ഏകദേശം 54 കോടി രൂപ നിക്ഷേപിച്ച് ടാറ്റ സ്റ്റീൽ. മുൻഗണനാടിസ്ഥാനത്തിൽ അധിക ഓഹരികൾ ഏറ്റെടുക്കുന്നതിനായാണ് തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള ടിഎസ്എംഎല്ലിൽ നിക്ഷേപം നടത്തിയതെന്നും. മൂലധന ചെലവ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ടിഎസ്‌എംഎൽ ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്നും ഒരു റെഗുലേറ്ററി ഫയലിംഗിൽ ടാറ്റ സ്റ്റീൽ അറിയിച്ചു.

ടാറ്റ സ്റ്റീൽ ടിഎസ്‌എംഎല്ലിന്റെ 10 രൂപ മുഖ വിലയുള്ള 2,81,98,433 ഇക്വിറ്റി ഷെയറുകൾ ഒരു ഷെയറിന് 9.15 രൂപ എന്ന നിരക്കിലാണ് ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലിന് മുമ്പ് കമ്പനി ടിഎസ്‌എംഎല്ലിന്റെ 82,19,17,021 ഓഹരികൾ കൈവശം വച്ചിരുന്നു. എന്നാൽ നിർദിഷ്ട ഇടപാടിന് ശേഷം സ്റ്റീൽ ഭീമന്റെ കൈയിൽ കമ്പനിയുടെ 85,01,15,454 ഓഹരികൾ ഉണ്ട്.

ഖനനത്തിലും ഫെറോ അലോയ് ബിസിനസ്സിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ടാറ്റ സ്റ്റീൽ മൈനിംഗ് ലിമിറ്റഡ്. കൂടാതെ മൂന്ന് ക്രോമൈറ്റ് ഖനികളും രണ്ട് ഫെറോ അലോയ് പ്ലാന്റുകളും കമ്പനി പ്രവർത്തിപ്പിക്കുന്നു. അതേപോലെ ലോകമെമ്പാടുമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ, റിഫ്രാക്ടറി നിർമ്മാതാക്കൾക്ക് ടിഎസ്എംഎൽ അസംസ്കൃത വസ്തുക്കൾ വിൽക്കുന്നു.

X
Top