ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നോയല്‍ ടാറ്റയെ ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്താൻ ടാറ്റ സണ്‍സ്

കൊച്ചി: ജീവകാരുണ്യ സംഘടനയായ ടാറ്റ ട്രസ്‌റ്റ്സിന്റെ ചെയർമാനായ നോയല്‍ ടാറ്റയെ ഫ്ളാഗ്‌ഷിപ്പ് കമ്ബനിയായ ടാറ്റ സണ്‍സിന്റെ ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്തിയേക്കും.

ഉപ്പ് തൊട്ട് സോഫ്‌റ്റ്‌വെയർ വരെയുള്ള ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്തുള്ള ടാറ്റ സണ്‍സിന്റെ നയരൂപീകരണത്തില്‍ സജീവ പങ്ക് വഹിക്കാൻ ഇതോടെ നോയല്‍ ടാറ്റയ്ക്ക് അവസരം ലഭിക്കും.

ടാറ്റ സണ്‍സിലെ മൂന്നിലൊന്ന് ഡയറക്‌ടർമാരെയും ടാറ്റ ട്രസ്‌റ്റ്സാണ് നിയമിക്കുന്നത്.

കണ്‍സ്യൂമർ ഗുഡ്സ്, ഹോട്ടല്‍സ്, വാഹന നിർമ്മാണ, വിതരണം തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന 30 കമ്ബനികളാണ് ടാറ്റ സണ്‍സില്‍ ഉള്‍പ്പെടുന്നത്.

X
Top