അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആസ്തികള്‍ വിറ്റഴിക്കാന്‍ ടാറ്റ പവര്‍, ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം

മുംബൈ: അന്താരാഷ്ട്ര ആസ്തികള്‍ വിറ്റഴിക്കുന്നു എന്ന വാര്‍ത്തയ്ക്കിടെ ടാറ്റ പവര്‍ ഓഹരി വെള്ളിയാഴ്ച 1.27 ശതമാനം ഇടിഞ്ഞു. 218.30 രൂപയിലായിരുന്നു ക്ലോസിംഗ്. സാംബിയയിലെ ജലവൈദ്യുത ആസ്തികളും ഇന്തോനേഷ്യയിലെ രണ്ട് കല്‍ക്കരി ഖനികളും ഉള്‍പ്പെടെയുള്ള ആസ്തികളാണ് വില്‍പന നടത്തുന്നത്.

2,500 കോടി രൂപ സമാഹരിക്കുകയാണ് ഉദ്ദേശം.അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ട്രാറ്റജിക് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആസ്തികള്‍ വില്‍ക്കുന്നതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ അധികമായി ലഭിക്കും. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2027 ഓടെ 20 ജിഗാവാട്ട് (ജിഗാവാട്ട്) വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നു. ഓഹരി അപ്ട്രെന്‍ഡിലാണെന്ന് വെല്‍വര്‍ത്ത് ഷെയര്‍ ആന്റ് സ്റ്റോക്ക് ബ്രോക്കിംഗിലെ സുജിദ് ഡിയോദര്‍ പറഞ്ഞു. നിലവിലെ കണ്‍സോളിഡേഷന്‍ വാങ്ങാനുള്ള അവസരമാണ് തുറന്നുതരുന്നത്.

280 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാം. സപ്പോര്‍ട്ട് 180 രൂപയില്‍.

X
Top