ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചുകേരളത്തിന്റെ മൂന്നു പദ്ധതികള്‍ മാതൃകയാക്കാന്‍ കേന്ദ്രംറെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്വിനോദസഞ്ചാര വ്യവസായത്തിന് പുതിയ സാധ്യതകളൊരുക്കാൻ ഐഐടിഎംപ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളം

66 മെഗാവാട്ട് ഇപിസി പദ്ധതി കമ്മീഷൻ ചെയ്ത് ടാറ്റ പവർ സോളാർ

മുംബൈ: വൈബ്രന്റ് എനർജിക്കായി 66 മെഗാവാട്ട് ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) പദ്ധതി കമ്മീഷൻ ചെയ്യുന്നതായി പ്രഖ്യാപിച്ച് ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ്. പദ്ധതിയിലൂടെ പ്രതിവർഷം 110,029 യൂണിറ്റ് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കാർബൺ ഉദ്വമനത്തിൽ 9 ലക്ഷം ടൺ കുറവുണ്ടാക്കും. കൂടാതെ, 191 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, 1,27,268 സോളാർ മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന പദ്ധതി ഒമ്പത് മാസത്തിനുള്ളിൽ റെക്കോർഡ് ഭേദിച്ച് പൂർത്തിയാക്കാനായതായി കമ്പനി അറിയിച്ചു. ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ, കമ്പനിയുടെ മുഴുവൻ യൂട്ടിലിറ്റി സ്കെയിൽ സോളാർ പ്രോജക്റ്റ് പോർട്ട്ഫോളിയോ ഇപ്പോൾ 9.7GWp ആയി ഉയർന്നു.

വൈബ്രന്റ് എനർജിക്കായി ഈ വലിയ ഇപിസി പ്രോജക്റ്റ് കമ്മീഷൻ ചെയ്യുന്നത് ഒരു സുപ്രധാന നേട്ടമായി തങ്ങൾ കരുതുന്നതായും കാരണം ഇത് തങ്ങളുടെ മികച്ച പ്രോജക്റ്റ് നിർവ്വഹണ ശേഷി പ്രകടമാക്കുന്നതായും ടാറ്റ പവർ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പറഞ്ഞു. ഈ പദ്ധതി വ്യവസായ സഹകരണത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ ലക്ഷ്യങ്ങളിലേക്ക് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top