ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ

താഴ്ച വരിച്ച് ടാറ്റ പവര്‍ ഓഹരി, നിക്ഷേപകര്‍ എന്തുചെയ്യണം?

ന്യൂഡല്‍ഹി: നിര്‍ണ്ണായക സപ്പോര്‍ട്ട് ലെവലായ 200-210 രൂപയിലും താഴെയെത്തിയിരിക്കയാണ് ടാറ്റ പവര്‍ ഓഹരി. 203.25 രൂപയിലേയ്ക്ക് വീണെങ്കിലും പിന്നീട് നിലമെച്ചപ്പെടുത്തി 208 രൂപയില്‍ ക്ലോസ് ചെയ്യാനായി. ഇതോടെ 52 ആഴ്ച താഴ്ചയായ 190 നടുത്താണ് ഓഹരി.

5,20,50,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്കും താഴെ. 66367 കോടി രൂപയാണ് വിപണി മൂല്യം. 52 ആഴ്ച ഉയരമായ 298 രൂപയില്‍ നിന്നും 30 ശതമാനം ഇതിനോടകം പൊഴിച്ചു.

190-200 നിര്‍ണ്ണായക സപ്പോര്‍ട്ടാണെന്നും അത് കഴിഞ്ഞും താഴുന്ന പക്ഷം 165-140 ലേയ്ക്ക് ഓഹരി പതിക്കുമെന്നും ടിപ്‌സ്2ട്രേഡ് അഭിജീത് പറയുന്നു. 235 രൂപയിലാണ് റെസിസ്റ്റന്‍സുള്ളത്. 235 ഭേദിക്കുന്ന പക്ഷം ഓഹരികള്‍ വാങ്ങാവുന്നതാണ്.

ലക്ഷ്യവില-290-315 രൂപ.എയ്ഞ്ചല്‍ വണ്ണിലെ ഓഷോ ക്രിഷന്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി ഏകീകരണത്തിലായിരുന്നു. 210-200 വാങ്ങാന്‍ പറ്റിയ ലെവലാണ്. 240-245 ലായിരിക്കും പ്രതിരോധം.

X
Top