സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

150 ക്ലീൻ എനർജി ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ടാറ്റ പവർ

മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ സൊസൈറ്റികൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയിലുടനീളം 150 ഗ്രീൻ എനർജി ഇവി സ്റ്റേഷനുകൾ സ്ഥാപിച്ചതായി ടാറ്റ പവർ ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗിക്കാവുന്ന/ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഈ ചാർജറുകൾ പ്രവർത്തിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയിലുടനീളം 5,000 വരെ ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് ടാറ്റ പവർ മഹാരാഷ്ട്രയിലെ നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിലുമായി (നാരെഡ്‌കോ) സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശുദ്ധമായ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ടാറ്റ പവറിന്റെ ടി ആൻഡ് ഡി പ്രസിഡന്റ് സഞ്ജയ് ബംഗ പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച ടാറ്റ പവർ ഓഹരികൾ 2 ശതമാനത്തിന്റെ നഷ്ടത്തിൽ 201.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ് ടാറ്റ പവർ. വൈദ്യുതിയുടെ ഉൽപ്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയുടെ ബിസിനെസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. 10,577 മെഗാവാട്ടിന്റെ സ്ഥാപിത വൈദ്യുതി ഉൽപാദന ശേഷിയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്.

X
Top